Wednesday 12 February 2020 12:50 PM IST : By വനിത പാചകം

ഛന – നഗ്ഗറ്റ് കറി, സോയ സ്മൂതി; രണ്ടു ടേസ്റ്റി വിഭവങ്ങൾ!

channa-soya221

ഛന – നഗ്ഗറ്റ് കറി 

1. സവാള – രണ്ട്

ഇഞ്ചി – ഒരു ഇഞ്ച് കഷണം

പച്ചമുളക് – ഒന്ന്

ജീരകം – ഒരു ചെറിയ സ്പൂൺ

2. എണ്ണ – ഒരു ചെറിയ സ്പൂൺ

സോയ ചങ്സ് – അരക്കപ്പ് , 15-20 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്

3. ഏലയ്ക്ക – രണ്ട്

കറുവാപ്പട്ട –  ഒരിഞ്ചു കഷണം

ഗരംമസാല – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി   – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ആംചൂർ പൗ‍ഡർ (ഉണങ്ങിയ മാങ്ങാപ്പൊടി) – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. തക്കാളി – രണ്ട്, അരച്ചത്

5. കാബൂളി ഛന വേവിച്ചത് – അരക്കപ്പ്

6. മല്ലിയില അരിഞ്ഞത് – രണ്ട്–മൂന്ന് വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കാൽ കപ്പ് വെള്ളം ചേർ ത്ത് അരയ്ക്കുക.

∙ പ്രഷർകുക്കർ ചൂടാകുമ്പോൾ അരപ്പ് എണ്ണ ചേർക്കാതെ കുക്കറിലിട്ട് രണ്ട് വിസിൽ വരും വരെ വേവിക്കുക. 

∙ പ്രഷർ പോയ ശേഷം കുക്കർ തുറന്ന് എ ണ്ണയും സോയ ചങ്സും ചേർത്തു മൂന്നു–നാലു മിനിറ്റ് വഴറ്റുക. തീ കുറച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക. 

∙ ഇതിലേക്ക് തക്കാളി അരച്ചതും ചേ ർത്ത് നാല്–അഞ്ച് മിനിറ്റ്, നന്നായി വരണ്ടു വരും വരെ വഴറ്റുക. 

∙ വേവിച്ച കടല വെള്ളത്തോടു കൂടി യതും ചേർത്തിളക്കുക.

∙ മല്ലിയിലയും ചേർത്തു ചെറുതീയിൽ മൂ ന്നു നാലു മിനിറ്റ് തിളപ്പിച്ചു വാങ്ങുക.

Channa-nugget-curry

സോയ സ്മൂതി 

1. പ്ലെയിൻ സോയ മിൽക്ക് – ഒരു കപ്പ്

ബദാം കുതിർത്തത് – അഞ്ച്

സ്ട്രോബെറി – അരക്കപ്പ്

തേൻ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയിലടിച്ചു തണുപ്പിച്ചു വിളമ്പുക.

Soya-smoothie
Tags:
  • Pachakam