Saturday 13 June 2020 03:22 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

മണവും രുചിയും കെങ്കേമം; ഇതാ സ്പെഷൽ മട്ടൺ ബിരിയാണി

Special-mutton-biriyani ഫോട്ടോ: അസീം കൊമാച്ചി

1. കൈമ അരി – ഒരു കിലോ

2. എണ്ണ – 150 ഗ്രാം

3. ഏലയ്ക്ക – മൂന്ന്

കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – മൂന്ന്

4. സവാള – ഒന്ന്, അരിഞ്ഞത്

കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5. വെള്ളം – അരി അളന്ന പാത്രത്തിൽ ഒന്നേമുക്കാല്‍ പാത്രം

ഉപ്പ് – പാകത്തിന്

6. തക്കാളി – ഒരു ചെറുത്, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, നെടുകെ പിളർന്നത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

7. മട്ടൺ – ഒരു കിലോ

8. ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

തക്കാളി – ഒന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വെള്ളം – ഒരു കപ്പ്

9. എണ്ണ – 50 ഗ്രാം

10. സവാള – ഒന്ന്, കനം കുറച്ചരിഞ്ഞത്

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

11. സവാള – മൂന്ന്, കനം കുറച്ചരിഞ്ഞത്

12. തക്കാളി – നാല്, അരച്ചത്

13. ബിരിയാണി മസാല – ഒന്നര ചെറിയ സ്പൂൺ

പച്ചമുളക് – ആറ്, ചതച്ചത്

ഉപ്പ് – പാകത്തിന്

14. മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂൺ

15. മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

നെയ്യ് – ഒരു വലിയ സ്പൂൺ

കാരറ്റ് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ബിരിയാണി മസാല – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

കുങ്കുമപ്പൂവ് – ഒരു ചെറിയ സ്പൂൺ, അൽപം പാലിൽ കുതിർത്തത്

പാകം െചയ്യുന്ന വിധം

∙ അരി അളന്ന ശേഷം കഴുകി വാരി വയ്ക്കുക.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിച്ച ശേഷം സവാളയും കാരറ്റും ചേർത്തിളക്കുക. നിറം മാ റും മുൻപ് വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം.

∙ തിളച്ച ശേഷം ആറാമത്തെ ചേരുവയും അ രിയും ചേർത്തിളക്കി കുക്കർ അടയ്ക്കുക. ആവി വരുമ്പോൾ വെയ്റ്റ് വച്ച് അഞ്ചു മിനിറ്റ് വേവിക്കുക. (ആദ്യത്തെ രണ്ടു മിനിറ്റ് നല്ല തീയിലും പിന്നീടുള്ള മൂന്നു മിനിറ്റ് ചെറുതീയിലും)

∙ മട്ടൺ കഴുകി വൃത്തി യാക്കി എട്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ ബിരിയാണിച്ചെമ്പിൽ എണ്ണ ചൂടാക്കി പത്താമത്തെ ചേരുവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റിവയ്ക്കണം.

∙ ഇതേ എണ്ണയിലേക്കു മൂന്നു സവാള കനം കുറച്ചരിഞ്ഞതു ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വഴറ്റി മാറ്റി വയ്ക്കുക.

∙ ഇതേ എണ്ണയിലേക്കു തക്കാളി അരച്ചതു ചേർത്തു വഴറ്റിയ ശേഷം പതിമൂന്നാമത്തെ ചേരുവയും വേവിച്ച മട്ടൺ ഗ്രേവിയോടു കൂടിയും ചേർക്കുക.

∙ ഇതിലേക്കു വഴറ്റി മാറ്റി വച്ചിരിക്കുന്ന സവാളയും നാലു വ ലിയ സ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്തു വഴറ്റി തീ അണയ്ക്കുക.

∙ ഈ മസാലയുടെ മുകളിൽ ഒരു വാഴയില വച്ച്, അതിനു മു കളിൽ വേവിച്ചു വച്ചിരിക്കുന്ന ചോറു നിരത്തുക. ഇതിനു മുകളിൽ പതിനഞ്ചാമത്തെ ചേരുവ നിരത്തണം.

∙ ഇനി പാത്രം ഫോയിൽ പേപ്പർ കൊണ്ടു മൂടി, അഞ്ചു മിനിറ്റ് നല്ല തീയിലും 10 മിനിറ്റ് ചെറുതീയിലും വച്ചു ദം ചെയ്യുക.

∙ ബിരിയാണി വിളമ്പാൻ നേരം മുകളിൽ നിന്നു ചോറു കോ രിയെടുത്ത് ഒരു പാത്രത്തിലാക്കുക. മസാല മറ്റൊരു പാത്രത്തിലുമാക്കുക.

∙ സവാളയും കശുവണ്ടിപ്പരിപ്പും വറുത്തതും മല്ലിയില അരിഞ്ഞതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Non-Vegertarian Recipes
  • Pachakam