Tuesday 28 July 2020 11:11 AM IST : By സ്വന്തം ലേഖകൻ

മധുരത്തിൽ അല്പം മസാലക്കാര്യം! തയാറാക്കാം സ്പൈസ്ഡ് ബെനോഫി പൈ!

Spiced Benofee Pie

സ്പൈസ്ഡ് ബെനോഫി പൈ

1. ജിൻജർ ബിസ്ക്കറ്റ് - 100 ഗ്രാം

ഡൈജസ്റ്റീവ് ബിസ്ക്കറ്റ് - 100 ഗ്രാം

2. വെണ്ണ - 250 ഗ്രാം

3. പല തരം മസാലകൾ ചേർത്തു പൊടിച്ചത് - ഒരു െചറിയ സ്പൂൺ

4. കണ്ടൻസ്‍ഡ് മിൽക്ക് - ഒരു ടിൻ

5. തിക്ക് ക്രീം - ഒരു കപ്പ്

6. റോബസ്റ്റ പഴം - നാല്, വട്ടത്തിൽ അരിഞ്ഞത്

7. കൊക്കോ പൗഡർ - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ബിസ്ക്കറ്റ് രണ്ടും യോജിപ്പിച്ച് ഒരു ചപ്പാത്തിക്കോൽ കൊണ്ട് അമർത്തി നന്നായി പൊടിക്കുക.

∙ഇതിലേക്കു വെണ്ണയുടെ പകുതി ചേർത്തു മിക്സഡ് മസാലകളും ചേർത്തു യോജിപ്പിക്കുക. ഏഴ്-എട്ട് ഇഞ്ച് വലുപ്പമുള്ള ഫ്ളാൻ പാനില്‍ മയം പുരട്ടിയ ശേഷം തയാറാക്കിയ ബിസ്ക്കറ്റ് മിശ്രിതം ഒരു സ്പൂൺ കൊണ്ടമർത്തി വയ്ക്കുക. ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യുക.

∙ബാക്കി വെണ്ണ ഒരു പാനിലാക്കി അടുപ്പത്തു വയ്ക്കുക. ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക് േചർ‌ത്തു ചെറുതീയിൽ തുടരെയിളക്കുക. ആറേഴു മിനിറ്റ് തിളപ്പിച്ച് ഇളംഗോൾഡൻ നിറമാകുമ്പോൾ വാങ്ങി രണ്ടു വലിയ സ്പൂൺ ക്രീം ചേർ‌ത്തടിച്ച ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക.

∙തയാറാക്കിയ ഈ കാരമൽ ബിസ്ക്കറ്റ് ബേസിനു മുകളിൽ ഒഴിക്കുക.

∙ഇതിനു മുകളിൽ പഴം അരിഞ്ഞതു നിരത്തിയ ശേഷം കൊക്കോപ്പൊടി വിതറി തണുപ്പിക്കാൻ വയ്ക്കുക.

∙വിളമ്പുന്നതിനു തൊട്ടു മുമ്പ് ബാക്കിയുള്ള ക്രീം നന്നായി അടിച്ച്, പഴത്തിനു മുകളിൽ നിരത്തി, മുകളിൽ കൂടുതൽ കൊക്കോ പൗഡർ‌ വിതറുക.