Saturday 09 June 2018 03:30 PM IST

സ്പൈസി ചിക്കൻ വിങ്സ്

Merly M. Eldho

Chief Sub Editor

spicy-chicken-wings

1.  ചിക്കൻ വിങ്സ് – 16

2.  എണ്ണ – നാലു വലിയ സ്പൂൺ
    ലൈറ്റ് സോയാസോസ് – നാലു വലിയ സ്പൂൺ
    ഇഞ്ചി – രണ്ടിഞ്ചു കഷണം, തരുതരുപ്പായി അരിഞ്ഞത്
    വെളുത്തുള്ളി – രണ്ട് അല്ലി, തരുതരുപ്പായി അരിഞ്ഞത്
    നാരങ്ങാത്തൊലി ചുരണ്ടിയത്, നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
    കറുവാപ്പട്ട പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ
    തേൻ – നാലു വലിയ സ്പൂൺ

3.   ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.   ഓറഞ്ച്, മഞ്ഞ കാപ്സിക്കം – രണ്ടു വീതം

5.   എണ്ണ – പാകത്തിന്

6.   കട്ടത്തൈര് – അരക്കപ്പ്

7.   ഡാർക്ക് സോയാസോസ് – രണ്ടു വലിയ സ്പൂൺ
    മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചിക്കനിൽ രണ്ടാമത്തെ ചേരുവ അരച്ചതും ഉപ്പും കുരുമുള കുപൊടിയും പുരട്ടി ക്ലിങ് ഫിലിം കൊണ്ടു മൂടി എട്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ കാപ്സിക്കം എടുത്ത് എണ്ണ പുരട്ടി കനലിൽ വച്ചു ചുട്ടെടു ക്കുക. തൊലി കരിഞ്ഞു വരുമ്പോൾ മാറ്റി വയ്ക്കണം. ചൂടാറിയ ശേഷം അരിയും തണ്ടും തൊലിയും കളഞ്ഞു ക ട്ടത്തൈരു ചേർത്തു മിക്സിയിൽ അടിച്ചു പേസ്റ്റ് പരുവത്തിലാക്കുക.

∙ കാപ്സിക്കം പേസ്റ്റിൽ ഡാർക്ക് സോയാസോസും മല്ലിയിലയും ചേർത്തു യോജിപ്പിക്കുക. ഇതാണ് സോസ്.

∙ ചിക്കൻ വിങ്സ് മാത്രമെടുത്ത് ഇടത്തരം ചൂടിൽ കനലിൽ വച്ചു ബാർബിക്യു ചെയ്യുക. ഇടയ്ക്കു പാത്രത്തിലുള്ള അരപ്പു പുരട്ടിക്കൊടുക്കണം. നന്നായി വെന്ത ശേഷം ചൂടോടെ സോസിനൊപ്പം വിളമ്പാം.

കടപ്പാട്: പാർട്ടി! സിംപിൾ ആൻഡ് ഡെലീഷ്യസ് പാർട്ടി ഫൂഡ്