Saturday 27 February 2021 03:55 PM IST : By സ്വന്തം ലേഖകൻ

നാവിൽ രുചിയുടെ ഓളം തീർക്കാൻ സ്പൈസി ഓറഞ്ച് ചെമ്മീന്‍

ddsfgg4435gbhh തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സോണി ദിനേഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സോണി ദിനേഷ്, പുണെ

1. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് - ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി - കാൽ ചെറിയ സ്പൂൺ

കറിവേപ്പില പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

വിനാഗിരി - ഒരു ചെറിയ സ്പൂൺ

ഓറഞ്ച് ജ്യൂസ്‌ - കാൽ കപ്പ്

ഉപ്പ് – പാകത്തിന്

വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും കുരുമുളകും പുരട്ടി വച്ചത് - 400 ഗ്രാം

2. വെണ്ണ - രണ്ടു വലിയ സ്പൂൺ

3. കോൺഫ്ളോർ - ഒരു വലിയ സ്പൂൺ

വെള്ളം - കാൽ കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ പാനില്‍ വെണ്ണ ചൂടാക്കി ചെമ്മീന്‍ മിശ്രിതം ചേർത്തു നന്നാ യി ഇളക്കി യോജിപ്പിച്ച് അഞ്ച്–ആറ് മിനിറ്റ് വേവിക്കണം.

∙ ഇതിലേക്ക് കോൺഫ്ളോർ വെള്ളത്തില്‍ കലക്കിയതു ചേര്‍ത്ത് ഇളക്കണം.  

∙ ചെമ്മീൻ മിശ്രിതം കുറുകുമ്പോൾ അടുപ്പില്‍ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Pachakam