Thursday 07 July 2022 12:40 PM IST : By സ്വന്തം ലേഖകൻ

മത്സ്യം വാങ്ങുന്നതിനു മുൻപു ശ്രദ്ധിക്കാം ഈ കാര്യങ്ങൾ!

fishhhh

കേടായ മത്സ്യം പിടിച്ചെടുക്കുന്നത് ഇന്ന് തുടർക്കഥയാകുന്നു. എങ്കിലും മത്സ്യ വിൽപനയിൽ കുറവൊന്നും വന്നിട്ടില്ല. കാരണം എന്ത് എങ്ങനെ കൊടുത്താലും വാങ്ങാനും കഴിക്കാനും മലയാളികൾ തയാറാണ്.

ആര്യന്‍കാവ് ചെക്ക് പോസ്‌റ്റിൽ കഴിഞ്ഞിടെ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് വിൽപനയ്ക്കു കൊണ്ടു വന്ന കേടായ 10750 കിലോ ചൂര മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് വേണമെന്നാണ് കണക്ക്. എന്നാൽ ഇത് പലരും പാലിക്കാറില്ല. മാത്രമല്ല അമോണിയായും ഫോർമാലിനും അളവിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്യും.

രാസവസ്തുക്കൾ ചേർന്ന മത്സ്യം ഉപയോഗിക്കുമ്പോൾ വയറുവേദനയുൾപ്പെടെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകും.

മത്സ്യം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:

∙മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ മാംസം താഴ്ന്നു പോകുന്നുണ്ടെങ്കിൽ അതു കേടായ മത്സ്യമാണ്. പഴകാത്ത മത്സ്യത്തിന്റെ മാംസം ഉറപ്പുള്ളതാണ്.

∙കേടായ മത്സ്യത്തിന്റെ കണ്ണുകളിൽ വെള്ള പാടയുണ്ടാകും. അവ കുഴിഞ്ഞിരിക്കും.

∙നല്ല മത്സ്യത്തിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി നിൽകും. കണ്ണുകൾക്കു നല്ല തിളക്കവുമുണ്ടാകും.

∙നല്ല മത്സ്യത്തിന്റെ ചെകിള ചുവപ്പു നിറത്തിലായിരിക്കും. എന്നാൽ

കേടായ മത്സ്യത്തിന്റെ ചെകിള ബ്രൗൺ നിറത്തിലായിരിക്കും.

∙മത്സ്യം വൃത്തിയാക്കുമ്പോൾ ചുവന്ന നിറത്തിലുള്ള രക്തമാണ് വരുന്നതെങ്കിൽ അവ ഫ്രെഷ് ആയിരിക്കും.

Tags:
  • Pachakam