Thursday 13 January 2022 05:04 PM IST : By Ammu Mathew

സ്‌റ്റിക്കി ഡേറ്റ് പുഡിങ് വിത് കാരമൽ സോസ്, ഈസി ഡിസ്സേർട്ട് റെസിപ്പി!

puddi

സ്‌റ്റിക്കി ഡേറ്റ് പുഡിങ് വിത് കാരമൽ സോസ്

1.ഈന്തപ്പഴം – 300 ഗ്രാം, പൊടിയായി അരിഞ്ഞത്

തിളച്ച വെള്ളം – ഒന്നരക്കപ്പ്

2.ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

3.വെണ്ണ – 90 ഗ്രാം, മൃദുവാക്കിയത്

ബ്രൗൺ ഷുഗർ – ഒന്നേകാൽ കപ്പ്

4.മുട്ട – മൂന്ന്, മെല്ലേ അടിച്ചത്

മൈദ – ഒന്നരക്കപ്പ്, ഒരു ചെറിയ സ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് ഇടഞ്ഞത്

5.വോൾനട്ട് നുറുക്കിയത് – അരക്കപ്പ്

കാരമൽ സോസിന്

6.ബ്രൗൺ ഷുഗർ – ഒരു കപ്പ്

ക്രീം – കാൽ കപ്പ്

വെണ്ണ – 100 ഗ്രാം, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം‌

∙അവ്ൻ 180 C ൽ ചൂടാക്കിയിടുക.

∙22 സെന്റിമീറ്റർ വട്ടത്തിലുള്ള പാനിന്റെ അടിയിലും വശങ്ങളിലും പേപ്പറിട്ടു വയ്ക്കുക.

∙ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്കു ബേക്കിങ് സോഡ ചേർത്തിളക്കി 10 മിനിറ്റ് അനക്കാതെ വയ്ക്കണം.

∙ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തിളക്കി നന്നായി അടിച്ചു മയപ്പെടുത്തുക.

∙ഇതിലേക്കു മുട്ടയും മൈദ മിശ്രിതവും ചേർത്തു വീണ്ടും അടിക്കണം.

∙ഈ മിശ്രിതം തയാറാക്കിയ പാനിൽ ഒഴിച്ചു മുകളിൽ വോൾനട്സ് നിരത്തണം.

∙ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45–60 മിനിറ്റ് ബേക്ക് ചെയ്യുക.

∙വെന്ത ശേഷം അവ്നിൽ നിന്നെടുത്തു 10 മിനിറ്റ് വച്ച ശേഷം വയർ റാക്കിലേക്കു മാറ്റണം.

∙കാരമൽ സോസ് തയാറാക്കാൻ ആറാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തുടരെയിളക്കി ചൂടാക്കുക. പഞ്ചസാര അലിയണം. തിളയ്ക്കരുത്. ചെറുതീയിൽ വച്ചു മൂന്നു മിനിറ്റ് തുടരെയിളക്കണം.

∙പുഡിങ്ങിനു മുകളിൽ സോസിന്റെ കാൽ ഭാഗം ബ്രഷ് ചെയ്ത ശേഷം ബാക്കിയുള്ള സോസ് ഒപ്പം വച്ചു വിളമ്പാം.



Tags:
  • Desserts
  • Easy Recipes
  • Pachakam