Saturday 27 February 2021 04:02 PM IST : By സ്വന്തം ലേഖകൻ

രുചികരമായ സ്ട്രോബെറി കിസ്സ് കോക്ക്ടെയിൽ

judd434444d തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സോണി ദിനേഷ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സോണി ദിനേഷ്, പുണെ

1. സ്ട്രോബെറി സിറപ്പ് – 30 മില്ലി

ഓറഞ്ച് ജ്യൂസ് – 60 മില്ലി

ഐസ് ക്യൂബ്സ് – പാകത്തിന്

2. സ്പാർക്ക്‌ലിങ് വൈൻ – അൽപം 

3. സ്ട്രോബെറി സ്ലൈസ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു കോക്ക്ടെയിൽ ഷെ യ്ക്കറിലാക്കിയ ശേഷം നന്നായി കുലുക്കി യോ ജിപ്പിക്കണം.

∙ ഇത് കോക്ക്ടെയിൽ ഗ്ലാസിൽ ഒഴിച്ച് സ്പാർ‌ക്ക്‌ലിങ് വൈനും ഒഴിക്കുക.

∙ സ്ട്രോബെറി സ്ലൈസ് ഹൃദയാകൃതിയില്‍ മുറിച്ചതു കൊ ണ്ട് അലങ്കരിച്ചു വിളമ്പാം.

∙ വൈനിനു പകരം സോഡയും ഉപയോഗിക്കാം.

Tags:
  • Pachakam