Saturday 21 March 2020 03:35 PM IST : By വനിത പാചകം

സ്റ്റഫ്ഡ് ചപ്പാത്തി, ചമ്മന്തി സ്റ്റഫ്ഡ് ഇഡ്ഡലി; രണ്ടു കിടിലൻ പ്രാതൽ വിഭവങ്ങൾ!

idly-chappathi889

സ്റ്റഫ്ഡ് ചപ്പാത്തി

1. ഗോതമ്പുപൊടി – ഒരു കപ്പ്

ഉപ്പ്, െവള്ളം – പാകത്തിന്

2. എണ്ണ – ഒന്നര വലിയ സ്പൂൺ

3. സവാള – ഒന്ന്, കൊത്തിയരിഞ്ഞത്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കാപ്സിക്കം െചറിയ കഷണങ്ങളാക്കിയത് – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. കോഴി വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

5. മുട്ട – നാല്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6. സവാള – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഗോതമ്പുപൊടി പാകത്തിനുപ്പും െവള്ളവും ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റു ക. അധികം വെന്തുപോകാതെ പച്ചമണം മാറുമ്പോൾ കോഴി വേവിച്ചതും ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ മുട്ട ഓരോന്നായി ബുൾസ്ഐ ചെയ്തു മുകളിൽ ഉപ്പും കുരുമുളകുപൊടിയും വിതറി മറിച്ചിട്ടു വേവിച്ചു മാറ്റിവയ്ക്കുക.

∙ ഗോതമ്പുപൊടി കുഴച്ചത് എട്ട് ഉരുളകളാക്കി ഓരോന്നും ത്രികോണാകൃതിയിൽ പരത്തുക.

∙ ഒരു ചപ്പാത്തി എടുത്ത് അതിനു മുകളിൽ അല്പം ചിക്കൻ മിശ്രിതം നിരത്തുക. അതിനു മുകളിൽ മുട്ട ബുൾസ്ഐ ചെയ്തതു വച്ച് അതിനു മുകളിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും കഷണങ്ങൾ ഓരോന്നു വീ തം വച്ച് മുകളിൽ മറ്റൊരു ചപ്പാത്തിവച്ചു മൂടുക. 

∙ ഇനി ചപ്പാത്തിയുടെ അരിക് ഒരു ഫോർക്ക് കൊണ്ട് അമ ർത്തി ഒട്ടിക്കുക.

∙ തവ ചൂടാക്കി അല്പം എണ്ണയോ നെയ്യോ തൂത്ത്, സ്റ്റഫ് ചെയ്ത ചപ്പാത്തി ഓരോന്നായി തിരിച്ചും മറിച്ചുമിട്ടു ചു ട്ടെടുക്കുക.

Stuffed-chapathi

ചമ്മന്തി സ്റ്റഫ്ഡ് ഇഡ്ഡലി

1. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

ചുവന്നുള്ളി – അഞ്ച്

പച്ചമുളക് – ആറ്

ൈതര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. ഇഡ്ഡലിമാവ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം േചർക്കാതെ അരച്ചെടുക്കണം.

∙ ഇഡ്ഡലിത്തട്ടിൽ എണ്ണ പുരട്ടി അല്പം മാവ് ഒഴിക്കുക.

∙ ഇതിനു മുകളിൽ ഒരു സ്പൂൺ ചമ്മന്തി ഒഴിക്കണം.

∙ ഇതിനു മുകളിൽ വീണ്ടും മാവ് ഒഴിച്ച് ആവിയിൽ വച്ചു വേവിച്ചെടുക്കണം.

Chammanthi-stuffed-idli
Tags:
  • Breakfast Recipes
  • Pachakam