Monday 24 February 2020 03:57 PM IST : By ബീന മാത്യു

ഭക്ഷണപ്രേമികൾക്കായി പനീർ സ്വാദിൽ ‘സ്റ്റഫ്ഡ് ഗ്രീൻ പെപ്പർ’

_BCD6584 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : സോജു ഫിലിപ്പ്, എക്സിക്യൂട്ടീവ് ഷെഫ്, റമദാ കൊച്ചി, കുമ്പളം, കൊച്ചി

1. പച്ച കാപ്സിക്കം – നാലു ചെറുത്/മൂന്ന് വലുത്

2. ഒലിവ് ഓയിൽ – പാകത്തിന്

3. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്

4. മുളകുപൊടി – അര ചെറിയ സ്പൂൺ

5. പനീർ – 500 ഗ്രാം, പൊടിച്ചത് 

6. കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. മല്ലിയില പൊടിയായി അരിഞ്ഞത് – അരക്കപ്പ്

8. വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

9. മുളകുപൊടി – അര ചെറിയ സ്പൂൺ

10. തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

11. ഉപ്പ് – പാകത്തിന്

12. തൈര് – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ കാപ്സിക്കം കഴുകി വൃത്തിയാക്കി തണ്ടിന്റെ ഭാഗത്തു നിന്ന് അടപ്പു പോലെ മുറിച്ചു മാറ്റി വയ്ക്കുക. ഉള്ളിൽ നിന്നുള്ള അരിയും നാരും നീക്കി വൃത്തിയാക്കി വയ്ക്കണം.

∙ ഒലിവ് ഓയിൽ ചൂടാക്കി സവാള വഴറ്റിയ ശേ ഷം മുളകുപൊടി ചേർത്തു വഴറ്റണം. ഇതിലേക്കു പനീറും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. 

∙ ഈ മിശ്രിതത്തിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മല്ലിയിലയും ചേർത്തിളക്കി നന്നായി യോജിപ്പിച്ചു വാങ്ങി വയ്ക്കുക. ഇ താണ് ഫില്ലിങ്.

∙ ഈ ഫില്ലിങ് മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന കാപ്സിക്കത്തിനുള്ളിൽ നിറച്ച ശേഷം മുറിച്ചു വച്ചിരിക്കുന്ന അടപ്പു തിരികെ വച്ച് ടൂത്പിക് കൊണ്ടു കുത്തി ഉറപ്പിക്കണം.

∙ അടപ്പുള്ള ഒരു വലിയ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതു ചേർത്തു നന്നായി വഴറ്റിയ ശേഷം മുളകുപൊടി ചേർത്തിളക്കുക.

∙ ഇതിലേക്കു തക്കാളി ചേർത്തു മൂന്നു–നാലു മിനിറ്റ് വഴറ്റിയ ശേഷം പാകത്തിനുപ്പും ചേർത്തിളക്കണം. ഇതിലേക്കു ന ന്നായി അടിച്ച തൈരും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്കു കാപ്സിക്കം നിറച്ചതു മെല്ലേ വച്ച ശേഷം പാൻ അടച്ചു വച്ചു ചെറുതീയിൽ 30-40 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഗ്രേവി ഇളക്കിക്കൊടുക്കണം. കാപ്സിക്കം വയ്ക്കുമ്പോഴും ഗ്രേവി ഇളക്കുമ്പോഴും കാപ്സിക്കം വീണുപോകാതെ ശ്രദ്ധിക്കണം.

∙ ചൂടോടെ വിളമ്പാം.

Tags:
  • Easy Recipes
  • Pachakam