Wednesday 24 February 2021 11:24 AM IST : By സ്വന്തം ലേഖകൻ

പ്രാതലൊരുക്കാം വ്യത്യസ്തമായി, തയാറാക്കാം കാരപോളി!

poli

കാരപോളി

1.മൈദ – ഒരു കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

എണ്ണ – കാൽ കപ്പ്

2.കടലപ്പരിപ്പ് – 100 ഗ്രാം, വേവിച്ചത്

പച്ചമുളക് – രണ്ട്

ഉപ്പ് – പാകത്തിന്

3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

സവാള അരിഞ്ഞത് – അരക്കപ്പ്

മല്ലിയില – അരക്കപ്പ്

പാകം ചെയ്യ‍ുന്ന വിധം

∙ഒന്നാമത്തെ ചേരുവ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചതിൽ മൂന്നാമത്തെ ചേരുവ ചേർത്തു കുഴച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙മൈദ കുഴച്ചതു ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ കടലപ്പരിപ്പു മസാല വച്ചു മൂടി കൈകൊണ്ടു പരത്തുക.

∙ദോശക്കല്ലിൽ ചുട്ടെടുക്കാം.

കടപ്പാട്

അമുദ ശാലിനി

തമിഴ്നാട്