Tuesday 27 September 2022 12:41 PM IST : By സ്വന്തം ലേഖകൻ

സൺഡ്രോപ്പ് പഴം, ജ്യൂസ് തയാറാക്കുമ്പോൾ ഇവ ശ്രദ്ധിക്കാം!

sundrop

കേരളത്തിൽ വേരുറപ്പിക്കുകയാണ് സൺഡ്രോപ്പ് പഴം. കോവി‍‍ഡ് കാലത്തു മമ്മൂട്ടിയാണ് സൺ‍‍ഡ്രോപ് പഴം കേരളത്തിനു പരിചയപ്പെടുത്തിയതെന്നു പറയാം. അദ്ദേഹത്തിന്റെ ബർത്ത് ഡേ കേക്കിൽ ചെടിയും പഴവും സ്ഥാനം പിടിച്ചപ്പോളാണ് ഇതിനെക്കുറിച്ച് കേരളം അന്വേഷിച്ചു തുടങ്ങുന്നത്. സ്വന്തം വീട്ടുവളപ്പില്‍ സൺഡ്രോപ് പഴം വിളവെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആയിരുന്നു.സൺഡ്രോപ്പ് പഴത്തെക്കുറിച്ചു കൂടുതൽ അറിയാം.

mamm

ഈ പഴത്തിനു പുളി വളരെ കൂടുതലായതു കൊണ്ടു കഴിക്കാൻ പറ്റില്ല എന്നു പലർക്കും തെറ്റിദ്ധാരണയുണ്ട്. പഴം പറിച്ചു നേരിട്ടു കഴിക്കുമ്പോൾ അൽപം പുളിയുണ്ട്. പക്ഷേ നല്ല സൂപ്പർ ടേസ്റ്റിൽ ഇതിന്റെ ജൂസ് തയാറാക്കാം. 

sun22

മഞ്ഞ കലർന്ന ഓറഞ്ചുനിറത്തിലുള്ള പഴം ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണിലുടക്കും. നിറം പോലെതന്നെ ആകർഷകമായ രുചിയും സുഗന്ധവുമുണ്ട്. ഈ പഴം കൊണ്ട് ജൂസ് തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേരളത്തിന്റെ മണ്ണിൽ നന്നായി വളരും, അതുകൊണ്ടുതന്നെ ആർക്കും കൃഷി ചെയ്യാം. വളവും അധികം വേണ്ട. മൂന്നാം വർഷം കായ്കൾ ഉണ്ടാകും എന്നുമാത്രമല്ല വർഷം മുഴുവനും കായ്കളുണ്ട്.

sun446

നന്നായി പഴുത്ത ഒരു പഴം കുരുകളഞ്ഞ് ചെറുതായി മുറിച്ച് എടുക്കാം. ഇത് മുറച്ചെടുത്ത ഉടൻ തന്നെ ജൂസാക്കിയാൽ കയ്ക്കും. ഫ്രീസറിൽ ഒരു ദിവസം  വച്ച ശേഷം നന്നായി തണുപ്പിച്ച് എടുക്കണം. ശേഷം ആവശ്യത്തിനു വെള്ളവും മധുരത്തിനനുസരിച്ച് പഞ്ചസാരയും ചേർത്തു ജൂസ് തയാറാക്കാം.



Tags:
  • Pachakam