കോൺ മലായ്
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.ജീരകം – അര ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
3.ബേ ലീഫ് – ഒന്ന്
ഏലയ്ക്ക – രണ്ട്
ഗ്രാമ്പൂ – രണ്ട്
കുരുമുളക് – അര ചെറിയ സ്പൂൺ
കറിവേപ്പില – അൽപം
പച്ചമുളക് – ഒന്ന്, പിളർന്നത്
4.തക്കാളി – ഒന്ന്, അരിഞ്ഞത്
സ്വീറ്റ് കോൺ, വേവിച്ചത് – രണ്ടു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – ആറ്
ഇഞ്ചി – ഒരിഞ്ചു കഷണം, ഗ്രേറ്റ ചെയ്തത്
5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6.കാപ്സിക്കം – ഒന്ന്, പൊടിയായി അരിഞ്ഞത്
7.സ്വീറ്റ് കോൺ, വേവിച്ചത് – ഒരു കപ്പ്
8.കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
മലായ് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും പാകത്തിനു വെള്ളവും ചേർത്തിളക്കി അഞ്ചാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.
∙കാപ്സിക്കം ചേർത്തു മൂന്നു മിനിറ്റു വഴറ്റി സ്വീറ്റ് കോണും ചേർത്തിളക്കി തിളപ്പിക്കണം.
∙ചാറു കുറുകി വരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.
∙മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.