Saturday 12 October 2019 12:45 PM IST : By ശില്പ ബി. രാജ്

വൈകുന്നേരം വയറു നിറയ്ക്കാൻ രണ്ടു മധുരപലഹാരങ്ങൾ!

shukhi-ariyunda ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ് പോർട്ട് മുസിരിസ് ബൈ മാരിയട്ട് നെടുമ്പാശ്ശേരി, കൊച്ചി.

വൈകുന്നേരം വയറു നിറയ്ക്കാൻ രണ്ടു മധുരപലഹാരങ്ങൾ ഇതാ... നാടൻ പലഹാരമായ അരിയുണ്ടയും സുഖിയനുമാണ് ഇന്നത്തെ സ്‌പെഷ്യൽ വിഭവം. 

അരിയുണ്ട

1. പുഴുക്കലരി മലരു പോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – രണ്ടു കപ്പ്

2. പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അരക്കപ്പ്

തേങ്ങ ചുരണ്ടി അവ്നിൽ വച്ചു വെള്ളം വലിയിച്ചെടുത്തത് – അരക്കപ്പ്

3. ചൂടുനെയ്യ് – മുക്കാൽ കപ്പ്

പാകം  ചെയ്യുന്ന വിധം

∙ അരി പൊടിച്ചത് ഒരു ബൗളിലാക്കി, അതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.

∙ ഇതിലേക്കു ചൂടുെനയ്യ് ചേർത്തിളക്കി ഉരുട്ടാൻ പാകത്തിനാ ക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് ചേർക്കാം.

∙ ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.

സുഖിയൻ

1. ചെറുപയർ – ഒരു കപ്പ്

2. ശർക്കര – 300 ഗ്രാം

3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

4. ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

നെയ്യ് – ഒരു ചെറിയ സ്പൂൺ

5. മൈദ – അരക്കപ്പ്

അരിപ്പൊടി – കാൽ കപ്പ്

വെള്ളം – പാകത്തിന്

ഉപ്പ് – ഒരു നുള്ള്

6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെറുപയർ കുഴഞ്ഞു പോകാതെ വേവിച്ചെടുക്കണം.

∙ ശർക്കര ഉരുക്കി പാനിപ്പരുവമാകുമ്പോൾ തേങ്ങ ചുരണ്ടിയതു ചേർത്തു വരട്ടുക. വെള്ളം വറ്റുമ്പോൾ ഏലയ്ക്കാപ്പൊടിയും നെയ്യും ചേർക്കണം.

∙ ഇതിലേക്കു വേവിച്ച പയറു ചേർത്തിളക്കി കുഴഞ്ഞു പോ കാതെ വാങ്ങി വയ്ക്കുക.

∙ അഞ്ചാമത്തെ ചേരുവ കട്ടകെട്ടാതെ അയവിൽ ദോശമാവുപരുവത്തിൽ കലക്കി വയ്ക്കുക.

∙ ചെറുപയർ മിശ്രിതം ചെറിയ ഉരുളകളാക്കി മാവിൽ മുക്കിയെടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Pachakam
  • Snacks