Thursday 18 January 2018 02:06 PM IST

സര്‍പ്രൈസ് ആയി ‘ബാലു ഷാഹി’ ഉണ്ടാക്കാം

Merly M. Eldho

Chief Sub Editor

balu_shahi ഫോട്ടോ: സരുൺ മാത്യു



1.    മൈദ – അരക്കിലോ
2.    നാടൻ നെയ്യ് – 150 ഗ്രാം
    ബേക്കിങ് സോഡ – അര െചറിയ സ്പൂൺ
    കൊഴുപ്പുള്ള പാലിൽ നിന്നുള്ള തൈര്         – ഒരു വലിയ സ്പൂൺ
3.    പഞ്ചസാര – അരക്കിലോ
4.    നാടൻ െനയ്യ് – വറുക്കാൻ
5.    പിസ്ത അരിഞ്ഞത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം


∙    മൈദയിൽ രണ്ടാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙    ഇതിൽ ചെറുചൂടുവെള്ളം േചർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കുക.
∙    കൈവെള്ളയിൽ വച്ചു നന്നായി ഉരുട്ടിയെടുത്ത്, തള്ളവിരൽ കൊണ്ടു നടുഭാഗത്തു മെല്ലേ അമർത്തുക.
∙    ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി തയാറാക്കിയ ഉരുളകൾ ചേർത്തു െചറുതീയിൽ വറുക്കുക.
∙    രണ്ടു തവണ തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ നിറമാകുമ്പോ ൾ കോരി പാത്രത്തിലാക്കുക.
∙    പാനിൽ പഞ്ചസാരയും വെള്ളവും േചർത്തു ചൂടാക്കി രണ്ടു നൂൽ പരുവത്തിലുള്ള പാവ് തയാറാക്കണം.
∙    അടുപ്പിൽ നിന്നു വാങ്ങി ഇതിലേക്കു ബാലുഷാഹി ഇട്ട് നാ ലഞ്ചു മിനിറ്റ് വയ്ക്കുക.
∙    പിന്നീട് ഓരോന്നായി എടുത്തു വിളമ്പാനുള്ള പ്ലേറ്റിലാക്കി ചൂടാറാൻ വയ്ക്കുക. അപ്പോൾ ബാലുഷാഹിയിലെ പഞ്ചസാര ഉണങ്ങിപ്പിടിച്ചിരിക്കും.
∙    പിസ്ത കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ശതാബ്ദി സർക്കാർ, ബികാഷ് ബാബു സ്വീറ്റ്സ്
കലൂർ കടവന്ത്ര റോഡ്, എറണാകുളം