Wednesday 03 March 2021 03:32 PM IST : By രാജി ബിനു

ചപ്പാത്തിയ്ക്കും ദോശയ്ക്കുമൊപ്പം രുചികരമായ കപ്പക്കറി; സ്‌പെഷൽ റെസിപ്പി

kappacurryhhgg556

1. കപ്പ – അരക്കിലോ

2. ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

4. കടുക് – അര ചെറിയ സ്പൂൺ

5. വറ്റൽമുളക് – മൂന്ന്, മുറിച്ചത്

6. കറിവേപ്പില – രണ്ടു തണ്ട്

7. തേങ്ങ – ചെറിയ ഒന്നിന്റെ പകുതി, ചുരണ്ടിയത്

മഞ്ഞൾപ്പൊടി 

– കാൽ ചെറിയ 

സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ 

സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – ഒന്ന്

വെള്ളം – അൽപം

പാകം ചെയ്യുന്ന വിധം

∙ കപ്പ ചെറിയ കഷണങ്ങളാക്കി കഴുകി ഉപ്പു ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തു താളിക്കണം.

∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ അരച്ചതു ചേർത്തിളക്കുക.

∙ കപ്പയും ചേർത്തിളക്കി പാകത്തിനു വെള്ളവും ഉപ്പും ചേർത്തു നന്നായി ഇളക്കി തിളപ്പിച്ചു വാങ്ങുക.

റെസിപ്പി: രാജി ബിനു, തിരുവമ്പാടി, ആലപ്പുഴ.

Tags:
  • Pachakam