കപ്പ മീൻ ഫില്ലെ... കപ്പ കൊണ്ടു തയാറാക്കാൻ പറ്റുന്ന വ്യത്യസ്ത വിഭവത്തിന്റെ കിടിലന്‍ റെസിപ്പി ഇതാ..
1. കപ്പ – 250 ഗ്രാം
2. വെണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. ചൂടുപാൽ – രണ്ടു വലിയ സ്പൂൺ
4. സെലറിയും സ്പ്രിങ് അണിയനും പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
5. ദശക്കട്ടിയുള്ള മീൻ, മുള്ളില്ലാതെ – 200 ഗ്രാമിന്റെ ഒരു കഷണം
6. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
കുരുമുളക് – 10
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
7. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
8. കറിവേപ്പില – മൂന്നു തണ്ട്
9. മൊസെറെല്ല ചീസ് – രണ്ടു വലിയ സ്പൂൺ
10. ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്
കോൺഫ്ളോർ – അര വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കപ്പ പാകത്തിനു വെള്ളം ചേർത്തു വേവിച്ച് ഊറ്റണം.
∙ ഇതിൽ വെണ്ണയും ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി ഉടച്ച ശേഷം പാലും ചേർത്തു നന്നായി യോജിപ്പിക്കുക. സെലറിയും സ്പിങ് അണിയനും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ മീൻ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കുക. ഇതൊരു തുണി കൊണ്ട് ഒപ്പി വെള്ളം കളഞ്ഞ ശേ ഷം മെല്ലേ വരഞ്ഞു വയ്ക്കണം.
∙ ആറാമത്തെ ചേരുവ മയത്തിൽ അരച്ചു രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചേർത്തു യോജിപ്പിക്കണം. ഇതു മീൻ കഷണത്തിൽ പുരട്ടി 30 മിനിറ്റ് വയ്ക്കണം. ബാക്കി അരപ്പ് മാറ്റി വയ്ക്കുക.
∙ ഫ്രൈയിങ് പാൻ ചൂടാക്കി കറിവേപ്പില തണ്ടോടു കൂ ടി തന്നെ നിരത്തിയ ശേഷം അതിനു മുകളിൽ മീൻ വ ച്ച് ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ ആക്കണം. മീൻ നന്നായി വേവണം.
∙ മീൻ വെന്ത ശേഷം മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി അടച്ചു വയ്ക്കുക. ചീസ് ഉരുകുമ്പോൾ വാങ്ങി വയ്ക്കണം.
∙ ബാക്കി വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റി, അ തിലേക്കു ബാക്കിയുള്ള അരപ്പു ചേർത്തു വഴറ്റി അൽപം വെള്ളം ചേർത്തു തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കിച്ചേർക്കുക.
∙ ചാറു നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കണം. ഇതു ചെറിയൊരു സോസ്പോട്ടിലോ ബൗളിലോ ആ ക്കി വയ്ക്കണം.
∙ കപ്പ വിളമ്പാനുള്ള പ്ലേറ്റിൽ വച്ച് അതിനു മുകളിൽ മീ ൻ വയ്ക്കണം. ആവശ്യനെങ്കില്‍ മുകളിൽ കറിവേപ്പില വച്ച് അലങ്കരിക്കാം.
∙ തയാറാക്കിയ സോസിനൊപ്പം വിളമ്പാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വിഷ്ണു എ. സി., സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.