Saturday 12 March 2022 02:56 PM IST : By Ammu Mathew

വെറൈറ്റി രുചിയിൽ ടാർട്ട്, തയാറാക്കാം ഈസിയായി!

tart

ടാർട്ട്

1.മൈദ – 200 ഗ്രാം

ഉപ്പ് – ഒരു നുള്ള്

2.തണുത്ത വെണ്ണ – 100 ഗ്രാം

3.മുട്ട – ഒന്ന്, അടിച്ചത്

ഫില്ലിങ്ങിന്

4.വെണ്ണ – പാകത്തിന്

5.സവാള അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6.കൂൺ ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

7.മൈദ – അര വലിയ സ്പൂൺ

8.പാൽ – അരക്കപ്പ്

9.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

‌∙അവ്ൻ 1800 Cൽ ചൂടാക്കിയിടുക.

∙മൈദ ഉപ്പു ചേർത്തിടഞ്ഞ് ഒരു ബൗളിലാക്കുക.

∙വെണ്ണ ചെറിയ ചതുരക്കഷണങ്ങളാക്കി മൈദയിൽ ചേർത്തു വിരലുകൾ കൊണ്ടു മെല്ലേ ഞെരടി യോജിപ്പിച്ചു പുട്ടിനെന്ന പോലെ നനയ്ക്കണം.

∙ഇതിനു നടുവിലേക്കു മുട്ട ഒഴിച്ച ശേഷം മൈദ ചേർത്തു മെല്ലേ കുഴച്ച് ഉരുളകളാക്കി, ചപ്പാത്തിക്കോൽ കൊണ്ടു വട്ടത്തിൽ കാൽ ഇഞ്ചു കനത്തിൽ പരത്തണം.

∙ടാർട്ട് കട്ടർ കൊണ്ടു ചെറിയ വട്ടങ്ങളായി മുറിച്ചു ടാർട്ട് ട്രേയിൽ വയ്ക്കുക.

∙ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക.

∙ഇഷ്ടമുള്ള ഫില്ലിങ് (ജാം അല്ലെങ്കിൽ എരിവുള്ളത്) നിറച്ചു വിളമ്പാം.

∙മഷ്റൂം ഫില്ലിങ് ഉണ്ടാക്കാൻ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു കൂൺ ചേർത്തു വഴറ്റി, വെള്ളം മുഴുവൻ വറ്റുമ്പോൾ മൈദ ചേർത്തിളക്കണം.

∙ഇതിൽ പാലും ചേർത്തിളക്കി കുറുകി വരുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങുക.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks