Tuesday 04 September 2018 11:59 AM IST : By സ്വന്തം ലേഖകൻ

ക്രിസ്പി കാരാ ചിപ്സ്!

chips ഫോട്ടോ : സരുൺ മാത്യു

1. മൈദ – അരക്കിലോ

വനസ്പതി – രണ്ടു വലിയ സ്പൂൺ

കുരുമുളകു ചതച്ചത് – ഒരു െചറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

കായംപൊടി – ഒരു െചറിയ സ്പൂൺ

കറുത്ത എള്ള് – ഒരു െചറിയ സ്പൂൺ

ജീരകം – ഒരു െചറിയ സ്പൂൺ

ഉപ്പ് – ഒരു െചറിയ സ്പൂൺ

വെള്ളം – പാകത്തിന്

2. വനസ്പതി – രണ്ടു വലിയ സ്പൂൺ, ഉരുക്കിയത്

3. പുട്ടുപൊടി – അരക്കപ്പ്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു നന്നായി കുഴച്ചു മാവു പരുവത്തിലാക്കി 10 ഉരുളകളാക്കണം.

∙ ഓരോന്നിലും മൈദ തൂവി  കനം  കുറച്ചു ചപ്പാത്തി പോ ലെ പരത്തണം.

∙ പരത്തിയ ചപ്പാത്തിയിൽ ഓരോന്നിലും വനസ്പതി ഉരുക്കിയതു പുരട്ടിയ ശേഷം പുട്ടുപൊടി വിതറുക.

∙ ഒന്നിനു മുകളിൽ മറ്റൊരു ചപ്പാത്തി വച്ചു നീളത്തിൽ ചുരുട്ടിയെടുക്കണം. ഇങ്ങനെ അഞ്ച് റോളുകൾ കിട്ടും.

∙ ഇതു നനഞ്ഞ തുണി കൊണ്ടു മൂടി 10 മിനിറ്റ് വയ്ക്കുക.

∙ ഇനി ഓരോ റോളും അധികം ബലം കൊടുക്കാതെ രണ്ടിഞ്ചു വീതിയിൽ പരത്തണം.

∙ ഓരോന്നും കാൽ ഇഞ്ചു കനത്തിൽ ചരിച്ചു മുറിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരുക.

വിഭവങ്ങൾ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.