Monday 07 June 2021 12:10 PM IST : By Vanitha Pachakam

വെർമിസെല്ലി കൊണ്ടൊരു തായ്‍ലന്റ് വിഭവം, തായ് മീ ക്രോബ്!

thai

തായ് മീ ക്രോബ്

1. നേരിയ റൈസ് വെർമിസെല്ലി - 200 ഗ്രാം

2. എണ്ണ – ഒരു കപ്പ്‌

3. ചുവന്നുള്ളി പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

4. ചിക്കൻ മിൻസ് ചെയ്തത് - ഒരു കപ്പിന്റെ മൂന്നിലൊന്ന്

5. ചെമ്മീൻ മിൻസ് ചെയ്തത് - കാൽ കപ്പ്‌

6. വറ്റൽമുളക് ചതച്ചത്/ മുളകുപൊടി - ഒരു ചെറിയ സ്പൂൺ

7. വിനാഗിരി - രണ്ടു വലിയ സ്പൂൺ

തായ് ഫിഷ് സോസ്- രണ്ടു വലിയ സ്പൂൺ

ശർക്കര പൊടിച്ചത്- നാലു വലിയ സ്പൂൺ

8. നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

9. മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

പഴുത്ത പച്ചമുളക് - ഒന്ന്, നീളത്തിൽ കോണായി മുറിച്ചത്

10. ബീൻസ് മുളപ്പിച്ചത് - 100 ഗ്രാം (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙ വെർമിസെല്ലി അൽപാൽപമായി ഇടത്തരം ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙ എണ്ണയിലിട്ട് ഉടൻ തന്നെ ഇതു പൊങ്ങി വരും. ഉടൻ തന്നെ കിഴുത്തത്തവി കൊണ്ടു കോരി മറിച്ചിടുക. ഏതാനും സെക്കൻഡിനുള്ളിൽ തന്നെ കോരി പേപ്പർ നാപ്കിനിൽ നിരത്തുക.

∙ വെർമിസെല്ലിക്കു നല്ല കരുകരുപ്പുണ്ടായി സ്വർണ്ണ നിറമാകണം. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

∙ ഇനി കാൽകപ്പ്‌ എണ്ണ ചൂടാക്കി, ചുവന്നുള്ളിയും വെളുത്തുള്ളിയും വഴറ്റുക. മൂത്ത മണം വരുമ്പോൾ ചിക്കൻ മിൻസ് ചെയ്തതു ചേർത്ത്ഏ ഏതാനും മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു ചെമ്മീൻ മിൻസും ചേർത്തു നന്നായി വഴറ്റി വേവിക്കണം. വേവായ ശേഷം വറ്റൽമുളകു ചതച്ചതു ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിൽ ഏഴാമത്തെ ചേരുവ ചേർത്തിളക്കി ഇടത്തരം തീയിൽ വയ്ക്കുക.

∙ കുറുകി വരുമ്പോൾ തീ കുറച്ച ശേഷം നാരങ്ങാനീരും ചേർത്തിളക്കുക.

∙സോസിന് മധുരവും പുളിയും ഉപ്പും ഉണ്ടായിരിക്കണം.

∙ ഫിഷ് സോസ് ചേർക്കുന്നതിനാൽ ഉപ്പ് ചേർത്തിട്ടില്ല. കൂടുതൽ ഉപ്പ് വേണമെന്നുള്ളവർക്ക് ഉപ്പ് ചേർക്കാം.

∙ ഈ സോസിലേക്ക് വെർമിസെല്ലി വറുത്തതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി മുകളിൽ മല്ലിയില വിതറി, മുളകും വയ്ക്കുക.

∙ ആവശ്യമെങ്കിൽ ബീൻസ് മുളപ്പിച്ചതും വിതറി ഉടൻ തന്നെ വിളമ്പുക.

∙ ഈ വിഭവത്തിൽ ഫിഷ് സോസ് ഒഴിവാക്കരുത്. നിർബന്ധമായും ചേർക്കണം. വെർമിസെല്ലിയും സോസും നേരത്തെ തന്നെ തയാറാക്കി വയ്ക്കാം. വിളമ്പുന്നതിനു തൊട്ടു മുമ്പു മാത്രം യോജിപ്പിച്ചാൽ മതിയാകും.

Tags:
  • Lunch Recipes
  • Pachakam