Tuesday 01 October 2019 06:23 PM IST : By ബീന മാത്യു

ചായക്കൊപ്പം സ്വാദേറിയ ‘തട്ടൈ’

thattai9966568

1. മൈദ – ഒന്നരക്കപ്പ്

2. പൊട്ടുകടല പൊടിച്ചത് – മുക്കാൽ കപ്പ്

ഉഴുന്നുപരിപ്പു വറുത്തു പൊടിച്ചത് – അരക്കപ്പ്

3. നെയ്യ് – ഒരു വലിയ സ്പൂൺ

4. വറ്റൽമുളകിന്റെ അരി – കാല്‍ ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. പൊട്ടുകടല – രണ്ടു വലിയ സ്പൂൺ

തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ

നിലക്കടല പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വറ്റൽമുളകിന്റെ തൊലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6. വെള്ളം – ഏകദേശം മുക്കാൽ കപ്പ്

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദ ഒരു തുണിയിൽ കെട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് അരമണിക്കൂർ ആവി കയറ്റുക. പിന്നീട് ഒരു പാത്രത്തിേലക്കു മാറ്റി കട്ട ഉടച്ചു ചൂടാറാൻ വ യ്ക്കണം.

∙ രണ്ടാമത്തെ ചേരുവ ഇടഞ്ഞെടുത്തതു മൈദയിൽ ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു നെയ്യ് ചേർത്തു പുട്ടിനെന്ന പോ ലെ വിരലുകൾ കൊണ്ടു ഞെരടി യോജിപ്പിക്കണം.

∙ നാലാമത്തെ ചേരുവ അൽപം വെള്ളം തളിച്ചു മയത്തിൽ അരച്ചു മൈദ മിശ്രിതത്തിൽ ചേർത്തിളക്കണം.

∙ അതിലേക്ക് അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതും ചേർത്തിളക്കിയ ശേഷം വെള്ളം ചേർത്തു നന്നായി കുഴച്ചു മാ വു തയാറാക്കുക.

∙ ഇതു ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകളാക്കുക.

∙ ഓരോ ഉരുളയും വാഴയിലയിലോ പ്ലാസ്റ്റിക് ഷീറ്റിലോ വച്ചു പരത്തി, ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Pachakam