Monday 17 February 2020 02:52 PM IST : By വനിത പാചകം

തണ്ണിമത്തൻ സോർബെ, തണ്ണിമത്തൻ ഇഞ്ചി കൂളർ, ടുമാറ്റോ–റെഡ് പെപ്പർ സൂപ്പ്; മൂന്ന് രസികൻ വിഭവങ്ങൾ

Thannimathan-sorbay

തണ്ണിമത്തൻ സോർബെ

1. തണ്ണിമത്തങ്ങ ജ്യൂസ് – ഒന്നരക്കപ്പ്

വെള്ളം – അരക്കപ്പ്

പഞ്ചസാര – അരക്കപ്പ്

പുതിനയില – നാല് ഇല

2. മുട്ടവെള്ള – ഒരു മുട്ടയുടേത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു തിളപ്പിച്ചു വാങ്ങുക.

∙ ചൂടാറിയശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കണം.

∙ ഏകദേശം നാലു മണിക്കൂർ കഴിയുമ്പോൾ പുറത്തെടുക്കുക. തൊട്ടാൽ പൊടിഞ്ഞു വരുന്ന പാകമാണ് ഇത്. പുറത്തെടുത്തു സ്പൂൺ കൊണ്ട് ഉടച്ചശേഷം മിക്സിയിലാക്കി ഒന്നടിക്കുക. വീണ്ടും ഫ്രീസറിൽ വച്ചു നാലു മണിക്കൂർ ഫ്രീസ് ചെയ്യുക. രണ്ടു പ്രാവശ്യമെങ്കിലും ഇങ്ങനെ അടിക്കുകയും സെറ്റ് ചെയ്യുകയും വേണം.

∙ ഏറ്റവും ഒടുവിലത്തെ തവണ അടിക്കുമ്പോൾ മുട്ടവെള്ളയും ചേർത്ത് അടിക്കുക. ഫ്രീസറിൽ വച്ചു നാലു മണിക്കൂർ സെറ്റ് െചയ്യുക.

∙ സ്കൂപ്പർകൊണ്ടു ചെറിയ ബോളുകളാക്കി കോരി ഭംഗിയുള്ള പാത്രത്തിലാക്കി പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

തണ്ണിമത്തൻ ഇഞ്ചി കൂളർ

Thannimathan-inchi-cooler

1. തണ്ണിമത്തങ്ങ കഷണങ്ങളാക്കിയത് – 200 ഗ്രാം

ഇഞ്ചി – ഒരു ചെറിയ കഷണം

തേൻ – ഒരു വലിയ സ്പൂൺ

പുതിന – അഞ്ച് ഇല

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും ചേർത്തു മിക്സിയിൽ അടിച്ചു തണുപ്പിച്ചു വിളമ്പുക.

ടുമാറ്റോ–റെഡ് പെപ്പർ സൂപ്പ്

Tomato-red-pepper-soup

1. നന്നായി പഴുത്ത തക്കാളി – 10

ചുവന്ന കാപ്സിക്കം – രണ്ട്

2. എണ്ണ – മൂന്നു വലിയ സ്പൂൺ

3. സവാള – ഒന്ന്, െചറുതായി അരി‍ഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, െചറുതായി അരിഞ്ഞത്

സെലറിത്തണ്ട് – ഒന്ന്, അരിഞ്ഞത്

4. ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി – പാകത്തിന്

5. േബസിൽ ലീവ്സ് (രാമതുളസിയില) – 10

6. ഫ്രെഷ് ക്രീം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ തക്കാളിയും കാപ്സിക്കവും െചറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക.

∙ സവാളയുടെ നിറം മാറും മുമ്പു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് ഉപ്പും പഞ്ചസാരയും കുരുമുളകുപൊടിയും പാകത്തിനു ചേർത്തിളക്കണം.

∙ നികക്കെ വെള്ളമൊഴിച്ചു വേവിക്കുക.

∙ വെന്തശേഷം രാമതുളസിയിലയും ചേർത്തിളക്കി വാങ്ങി മിക്സിയിൽ അടിച്ചെടുക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി ഫ്രെഷ് ക്രീം കൊണ്ടലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam