Saturday 16 May 2020 12:36 PM IST : By അമ്മു മാത്യു

വഴുതനങ്ങ തക്കാളിക്കറി, പാവയ്ക്ക വിന്താലു, വെണ്ടയ്ക്ക കറി; സ്വാദിഷ്ടമായ മൂന്നു വെജിറ്റേറിയൻ കറികൾ!

chsppjbvjgvytg

വഴുതനങ്ങ തക്കാളിക്കറി

1. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

മല്ലിപ്പൊടി – മുക്കാൽ വലിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്, രണ്ടായി മുറിച്ചത്

ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

4. ഉപ്പ് – പാകത്തിന്

5. വഴുതനങ്ങ നീളത്തിൽ കഷണങ്ങളാക്കിയത് – 250 ഗ്രാം

തക്കാളി – രണ്ട്, കഷണങ്ങളാക്കിയത്

ഇഞ്ചി – അരയിഞ്ചു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിൽ അരച്ചു മാറ്റി വയ്ക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ താളിക്കുക. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക.

∙ പച്ചമണം മാറുമ്പോൾ അൽപം വെള്ളം ചേർത്തു തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വേവിക്കണം. ചാറ് നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

_BCD0038

പാവയ്ക്ക വിന്താലു

1. പാവയ്ക്ക – കാൽ കിലോ

2. വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ജീരകം – രണ്ടു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

3. എണ്ണ – അരക്കപ്പ്

4. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

5. തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്

6. വിനാഗിരി – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ പാവയ്ക്ക വൃത്തിയാക്കി, അരയിഞ്ചു കനത്തിൽ വട്ടത്തിൽ മുറിച്ചു വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി പാവയ്ക്ക ഇളംബ്രൗൺ നിറത്തിൽ വറുത്തു കോരുക. അതേ എണ്ണയിൽ തന്നെ സവാളയും വറുത്തു കോരി മാറ്റി വയ്ക്കുക.

∙ അതേ എണ്ണയിൽ തന്നെ മസാല അരച്ചതു ചേർത്തു നന്നായി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന സവാളയും ചേർത്തിളക്കുക.

∙ ഒരു കപ്പ് വെള്ളം ചേർത്ത് അൽപം കുറുകിയ ഗ്രേവി തയാറാക്കണം.

∙ നന്നായി തിളയ്ക്കുമ്പോൾ വിനാഗിരിയും പഞ്ചസാരയും ചേർത്തിളക്കിയ ശേഷം പാവയ്ക്ക ചേർത്തിളക്കി വാങ്ങി വിളമ്പാം.

∙ ആവശ്യമെങ്കിൽ കൂടുതൽ വിനാഗിരിയും പഞ്ചസാരയും ചേർക്കാം.

_BCD0044

വെണ്ടയ്ക്ക കറി

1. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്

2. വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

3. വെണ്ടയ്ക്ക ഒരിഞ്ചു കഷണങ്ങളാക്കിയത് – 250 ഗ്രാം

തക്കാളി – മൂന്ന്, കഷണങ്ങളാക്കിയത്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – മൂന്ന്, നീളത്തിൽ കീറിയത്

ഇഞ്ചി – ഒരു ചെറിയ കഷണം, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

4. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6. കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, മുറിച്ചത്

പാകം െചയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിയതു ചതച്ചു പിഴിഞ്ഞ് അരക്കപ്പ് ഒന്നാം പാലും ഒരു കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു ന ന്നായി വഴറ്റണം. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിലേക്കു രണ്ടാംപാൽ ചേർത്തു വേവിക്കുക.

∙ നന്നായി തിളയ്ക്കുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കി ചൂടാകുമ്പോൾ വാങ്ങുക.

∙ വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും താളിച്ചു കറിയി ൽ ചേർത്തു വിളമ്പാം.

_BCD0034

ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ഷാനവാസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂൺ എംപ്രസ്, കൊച്ചി.

Tags:
  • Dinner Recipes
  • Pachakam