Tuesday 09 February 2021 12:14 PM IST : By Vanitha Pachakam

അവ്ൻ ഉപയോഗിക്കാതെ എളുപ്പത്തിൽ തയാറാക്കാം ടിറാമിസു!

tiramisu

ടിറാമിസു

1. ഇൻസ്റ്റൻറ് കാപ്പിപ്പൊടി - രണ്ടു ചെറിയ സ്പൂൺ

തിളയ്ക്കുന്ന വെള്ളം - 150 മില്ലി

2. ഒാറഞ്ച് ജ്യൂസ് + കോഫി ലിക്വിർ - മൂന്നു വലിയ സ്പൂൺ

3. മുട്ട - മൂന്ന്, മഞ്ഞയും വെള്ളയും വേർതിരിച്ചത്

പഞ്ചസാര പൊടിച്ചത് - 75 ഗ്രാം

4. മാസ്കർപോൺ ചീസ്/ ക്രീം ചീസ് - 250 ഗ്രാം

ക്രീം - 150 മില്ലി

5. സ്പഞ്ച് ഫിങ്കേഴ്സ് - 20-25

6. ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തത് - 75 ഗ്രാം

കൊക്കോ പൗഡർ - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കാപ്പിപ്പൊടി തിളയ്ക്കുന്ന വെള്ളത്തിൽ അലിയിക്കുക. ഇതിൽ ഒാറഞ്ച് ജ്യൂസും കോഫി ലിക്വിറും ചേർത്ത ശേഷം ചൂടാറാനായി വയ്ക്കുക.

∙ മുട്ടയും പഞ്ചസാരയും ഒരു പാത്രത്തിലാക്കി, ആ പാത്രം ചൂടുവെള്ളത്തിൽ ഇറക്കി വച്ച ശേഷം നന്നായി അടിക്കുക.

∙ നല്ല മയം വരുമ്പോൾ ചൂടുവെള്ളത്തിൽ നിന്നു മാറ്റിയ ശേഷം ചൂടാറും വരെ നന്നായി അടിച്ചുകൊണ്ടിരിക്കുക.

∙ ചീസും ക്രീമും ചേർത്തടിച്ചു മൃദുവാകുമ്പോൾ ഇതിലേക്കു മുട്ടമഞ്ഞ മിശ്രിതം അൽപാൽപം വീതം ചേർക്കുക.

∙ മുട്ട വെള്ള നന്നായി അടിച്ചു ബലം വരുത്തിയ ശേഷം നേരത്തെ തയാറാക്കിയ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ സ്പഞ്ച് ഫിങ്കേഴ്സിന്റെ ( സ്പഞ്ച് കേക്ക് വിരൽ വലുപ്പത്തിൽ മുറിച്ചെടുത്തത്) പകുതി കാപ്പി മിശ്രിതത്തിൽ മുക്കി വിളമ്പാനുള്ള ഡിഷിൽ നിരത്തുക.

∙ ആറാമത്തെ ചേരുവ യോജിപ്പിച്ചതു മൂന്നായി ഭാഗിക്കുക. ഒരു ഭാഗം സ്പഞ്ചിനു മുകളിൽ വിതറിയ ശേഷം തയാറാക്കി വച്ചിരിക്കുന്ന ക്രീം പകുതി ഒഴിക്കുക.

∙ വീണ്ടും സ്പഞ്ച് കാപ്പിയിൽ മുക്കിയതും മുകളിൽ ആറാമത്തെ ചേരുവയുടെ ഒരു ഭാഗവും വിതറുക.

∙ ഇതിനു മുകളിൽ ക്രീമിന്റെ ബാക്കിയും ഒഴിച്ച ശേഷം അതിനു മുകളിൽ ആറാമത്തെ ചേരുവയുടെ ബാക്കിയുള്ള ഭാഗവും വിതറുക.

∙ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പുക.