Wednesday 09 September 2020 12:17 PM IST : By Pachakam Desk

പുലാവ് ഇങ്ങനെ തയാറാക്കൂ, അഭിനന്ദനം നിങ്ങളെ തേടിയെത്തും!

tomato rice

ടുമാറ്റോ പുലാവ്

1. തക്കാളി - മുക്കാൽ കിലോ

സവാള - രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി - നാല് അല്ലി, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് - രണ്ടു െചറിയ സ്പൂൺ

വെള്ളം - ഒന്നരക്കപ്പ്

2. ബസ്മതി അരി - ഒരു കപ്പ്

3. നെയ്യ് - രണ്ടു വലിയ സ്പൂൺ

4. സവാള - രണ്ടു വലുത്, കനം കുറച്ചരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു ചെറുതീയിൽ വേവിച്ച ശേഷം പൾപ്പ് മാത്രം അരിച്ചെടുക്കണം.

∙ അരി കഴുകി അരമണിക്കൂർ കുതിർ‌ത്തു വയ്ക്കണം.

∙ നെയ്യ് ചൂടാക്കി സവാള വഴറ്റി ഗോൾഡൻ നിറത്തിൽ കരുകരുപ്പാകുമ്പോൾ കോരി മാറ്റിവയ്ക്കുക.

∙ ഇതേ പാനിൽ തന്നെ അരി ഊറ്റിയെടുത്തതു േചർത്തിളക്കി മൂന്നു നാലു മിനിറ്റ് വറുക്കുക.

∙ അരിച്ചെടുത്ത തക്കാളി പ്യൂരിയിൽ പാകത്തിനു െവള്ളം േചർത്തു രണ്ടു-രണ്ടരക്കപ്പ് ആക്കണം. ഈ മിശ്രിതം അടുപ്പത്തിരിക്കുന്ന അരിയിൽ േചർത്തിളക്കി ചെറുതീയിൽ വേവിക്കുക.

∙ വെള്ളം മുഴുവൻ വറ്റി അരി വേവാകുമ്പോൾ ഒരു ഫോർക്ക് കൊണ്ടു മെല്ലേ വിടർത്തിയെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ െവള്ളം േചർക്കാം.

∙ വറുത്തു വച്ചിരിക്കുന്ന സവാള മുകളിൽ വിതറി ചൂടോടെ വിളമ്പാം.