Saturday 17 July 2021 02:41 PM IST : By അമ്മു മാത്യു

കൊതിപ്പിക്കുന്ന രുചിയിൽ ടൂട്ടി ഫ്രൂട്ടി റൈസ് പുഡിങ്; റെസിപ്പി ഇതാ..

tootty-fruittttt ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ബസ്മതി റൈസ് – രണ്ടു വലിയ സ്പൂൺ

2. പാൽ – മൂന്നു കപ്പ്

3. പഞ്ചസാര – നാലു വലിയ സ്പൂൺ

4. സ്ട്രോബെറി ജെല്ലി – അര പായ്ക്കറ്റ്

5. പാൽ – രണ്ടു കപ്പ്

6. കസ്റ്റഡ് പൗഡർ – ഒന്നര വലിയ സ്പൂൺ

7. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

8. ഫ്രെഷ് ക്രീം – ഒരു കപ്പ്

9. പഞ്ചസാര പൊടിച്ചത് – മൂന്നു വലിയ സ്പൂൺ

10. മാമ്പഴവും പൈനാപ്പിളും പൊടിയായി അരിഞ്ഞത് – മൂന്നു കപ്പ്

11. ഉണക്കമുന്തിരി അരിഞ്ഞത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്തത് – അരക്കപ്പ്

12. ചെറി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ അരി കഴുകി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റിവയ്ക്കുക.

∙ പാൽ അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ അരി ചേർത്തു വേവിക്കുക. വെന്ത ശേഷം പഞ്ചസാര ചേർത്തിളക്കി വാങ്ങി ചൂടാറുമ്പോൾ ഫ്രിജിൽ വച്ചു തണുപ്പിക്കണം.

∙ ജെല്ലി പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം തയാറാക്കി സെറ്റ് ചെയ്യാനായി ഫ്രിജിൽ വയ്ക്കുക.

∙ രണ്ടു കപ്പ് പാൽ അടുപ്പത്തു വച്ചു തിളപ്പിക്കണം. അൽപം പാലിൽ കസ്റ്റഡ് പൗഡർ കലക്കി തിളയ്ക്കുന്ന പാലിൽ ചേർത്തു തുടരെയിളക്കണം.

∙ കുറുകി വരുമ്പോൾ പഞ്ചസാര ചേർത്തു നന്നായി ഇളക്കി വാങ്ങി ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ ക്രീമിൽ പഞ്ചസാര പൊടിച്ചതു ചേർത്തു നന്നായി അടിക്കുക. നല്ല കട്ടിയാകണം.

∙ ഐസ്ക്രീം ഗ്ലാസിലോ ബൗളിലോ രണ്ടു വലിയ സ്പൂൺ വീതം റൈസ് പുഡിങ്,  ജെല്ലി, മാമ്പഴവും പൈനാപ്പിളും പൊടിയായി അരിഞ്ഞത്, കസ്റ്റഡ് എന്നിവ യഥാക്രമം നിരത്തുക. 

∙ ഇതിനു മുകളിൽ ഒരു വലിയ സ്പൂൺ ക്രീമും നിരത്തിയ ശേഷം ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും നിരത്തണം.

∙ ചെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam