Wednesday 03 June 2020 12:21 PM IST : By സ്വന്തം ലേഖകൻ

കുട്ടിപട്ടാളത്തെ പാട്ടിലാക്കാൻ രണ്ടു ചോ‌ക്‌ലേറ്റ് രുചികൾ; മഡ് പൈയും ചോക്‌ലേറ്റ് പീനട്ട് ബട്ടർ പൈയും

Untitled

ചോക്ലേറ്റ് പീനട്ട് ബട്ടർ പൈ

ക്രസ്റ്റിന്

1.ഡൈജസ്റ്റീവ് ബിസ്ക്കറ്റ്, മാറി (marie) ബിസ്ക്കറ്റ്- 200 ഗ്രാം

2. വെണ്ണ - ഒരു കപ്പിന്റെ മൂന്നിലൊന്ന്

3.ഗോൾഡൻ സിറപ്പ് - രണ്ട് വലിയ സ്പൂൺ

ഫില്ലിങിന്

4.പനീർ പൊടിച്ചത് - ഒന്നരക്കപ്പ്

പീനട്ട് ബട്ടർ - അരക്കപ്പ്

പഞ്ചസാരപൊടിച്ചത് - ഒരു കപ്പിന്റെ മൂന്നിലൊന്ന്

5.തിക്ക് ക്രീം - കാൽ കപ്പ്‌

ടോപ്പിങ്ങിന്

6.പഞ്ചസാര പൊടിച്ചത് - ഒന്നര വലിയ സ്പൂൺ

ക്രീം - കാൽ കപ്പ്‌

7.വെണ്ണ - ഒന്നര വലിയ സ്പൂൺ, ചെറിയ കഷണങ്ങളാക്കിയത്

8.മിൽക്ക് ചോക്ലേറ്റ് - 50 ഗ്രാം, കഷണങ്ങളാക്കിയത്

9.ചോക്ലേറ്റ് കേൾസ് - അലങ്കരിക്കാൻ

(ഒരു വെജിറ്റബിൾ പീലർ ചോക്ലേറ്റ് ബാറിനു മുകളിലൂടെ വലിച്ചാൽ കേൾസ് റെഡി)

പാകം ചെയ്യുന്ന വിധം

  • അവൻ 180c ൽ ചൂടാക്കിയിടുക.ബിസ്ക്കറ്റ് ഒരു സിപ്പ്ലോക്ക് ബാഗിലാക്കി,ഒരു ചപ്പാത്തി കോൽ കൊണ്ട് പൊടിക്കുക.

  • ഒരു പാനിൽ വെണ്ണ ഗോൾഡൻ സിറപ്പ് ചേർത്തുരുക്കി ബിസ്ക്കറ്റ് പൊടിച്ചതു ചേർത്തു നന്നായി യോജിപ്പിച്ചെടുക്കണം.

  • ഈ മിശ്രിതം കുഴിവുള്ള ഒമ്പതി‍‍ഞ്ചു വലുപ്പമുള്ള ഒരു പൈ ഡിഷിലാക്കി അമർത്തി വയ്ക്കുക. ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ചൂടാറാനായി മാറ്റി വയ്ക്കുക.

  • ഫില്ലിംങ് തയാറാക്കാൻ നാലാമത്തെ ചേരുവ ഒരു ബൗളിലാക്കി, നന്നായി അടിച്ചു യോജിപ്പിക്കുക.

  • ക്രീം നന്നായി അടിച്ചു പതപ്പിച്ചതു പനീർ മിശ്രിതത്തിലേക്ക് ഒരു മെറ്റൽ സ്പൂൺ കൊണ്ടു മെല്ലേ ചേർത്ത് യോജിപ്പിക്കുക. ഇതാണ് ഫില്ലിംഗ്.

  • ഈ മിശ്രിതം ബേക്ക് ചെയ്തു വച്ചിരിക്കുന്ന ബേസിനു മുകളിൽ ഒരേ കനത്തിൽ നിരത്തുക.

  • ടോപ്പിങ് തയാറാക്കാൻ പഞ്ചസാര ക്രീം ചേർത്ത് അടുപ്പിൽ വച്ച് ഇളക്കി തിളപ്പിക്കുക.

  • പഞ്ചസാര മുഴുവൻ അലിഞ്ഞശേഷം ചെറുതീയിലാക്കി അഞ്ചാറു മിനിറ്റ് വയ്ക്കണം.

  • അല്പം കുറുകി ഇളം മഞ്ഞ നിറം വരുമ്പോൾ വാങ്ങി വെണ്ണയും ചോക്ലേറ്റും ചേർത്ത് അലിയിച്ചെടുക്കണം.

  • ഈ ടോപ്പിങ് ഫില്ലിങ്ങിനു മുകളിൽ ഒഴിച്ചു നിരത്തി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

  • ചോക്ലേറ്റ് കേൾസ് കൊണ്ട് അലങ്കരിക്കാം.

single pie

കടപ്പാട്

ബീനാ മാത്യൂ

മഡ് പൈ

1.ഡാർക്ക് ചോക്ലേറ്റ് – 450 ഗ്രാം

വെണ്ണ ഉരുക്കിയത് – 200 ഗ്രാം

പഞ്ചസാര – 300 ഗ്രാം

2.വെള്ളം – 250 മില്ലി

മുട്ട – രണ്ട്

3.ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

ഇൻസ്റ്റന്റ് കാപ്പിപ്പൊടി – 25 ഗ്രാം

4.മൈദ – 210 ഗ്രാം

പാകം ചെയ്യുന്ന വിധം

  • ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

  • ഇതിലേക്കു മുട്ടയും വെള്ളവും ചേർത്തടിക്കണം.

  • നന്നായി അടിച്ചു യോജിപ്പിച്ചശേഷം മൂന്നാമത്തെ ചേരുവ ചേർത്തടിക്കുക.

  • നല്ല മയം വരുമ്പോൾ മൈദ ചേർത്തു യോജിപ്പിച്ചശേഷം ബേക്കിങ് ട്രേയിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 35 മിനിറ്റ് ബേക്ക് ചെയ്യുക.

single mud

കടപ്പാട്

അശോക് ഈപ്പൻ

എക്സിക്യൂട്ടീവ് ഷെഫ്