Friday 20 March 2020 04:49 PM IST : By വനിത പാചകം

പനീർ മസാല, ആർബി ഝോൽ; പൊറോട്ടയ്‌ക്കും ചപ്പാത്തിയ്ക്കുമൊപ്പം രണ്ടു രസികൻ കറികൾ!

ffseses3ww

പനീർ മസാല

1. എണ്ണ – പാകത്തിന്

2. പനീർ – 350 ഗ്രാം, കഷണങ്ങളാക്കിയത്

3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

സവാള – ഒന്ന്, അരച്ചത്

4. കശ്മീരി മുളകുപൊടി – ഒരു െചറിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു വലിയ സ്പൂണ്‍

ജീരകംപൊടി – ഒന്നര െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

ഗ്രാമ്പൂവും കറുവാപ്പട്ടയും പൊടിച്ചത് – ഒരു െചറിയ സ്പൂൺ

കസ്കസ് പൊടിച്ചത് – ഒരു വലിയ സ്പൂൺ

5. തക്കാളി – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. ചില്ലിസോസ് – ഒരു െചറിയ സ്പൂൺ

ക്രീം – അരക്കപ്പ്

7. വെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ അല്പം എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ഒ ന്നു വഴറ്റിക്കോരി മാറ്റിവയ്ക്കുക.

∙ ഇതേ പാനിൽ സവാള അരച്ചതും ഇഞ്ചി–െവളുത്തുള്ളി പേസ്റ്റും േചർത്തു വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ മൂപ്പിക്കുക.

∙ മസാല മൂത്ത മണം വരുമ്പോൾ തക്കാളിയും ഉപ്പും േചർത്തിളക്കി ഒന്നു കൂടി വഴറ്റുക. ഇതിലേക്കു ചില്ലിസോസും ക്രീമും ചേർത്തിളക്കുക.

∙ ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്തിളക്കി ചൂടായാൽ വ റുത്തു വച്ചിരിക്കുന്ന പനീർ കഷണങ്ങളും ചേർത്തിളക്കി ചാറു കുറുകുമ്പോൾ വാങ്ങി വിളമ്പാം.

Paneer-masala

ആർബി ഝോൽ

1. ആർബി (ചേമ്പ്) – 300 ഗ്രാം

2. കടുകെണ്ണ – നാലു വലിയ സ്പൂൺ

3. അയ്മോദകം – ഒരു െചറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

4. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

5. തൈര് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ചേമ്പു തൊലി കളഞ്ഞു വൃത്തിയാ ക്കി വിരൽ വലുപ്പത്തിൽ മുറിച്ചുവയ്ക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙ ഇതിലേക്കു തക്കാളിയും മുളകുപൊടിയും േചർത്തിളക്കി വഴറ്റി എണ്ണ തെളിയുമ്പോൾ ചേമ്പും തൈരും േച ർത്തിളക്കുക.

∙ നന്നായി വേവിച്ചു വാങ്ങണം.

Arbi-jhol
Tags:
  • Pachakam