Tuesday 21 January 2020 03:54 PM IST : By മെർലി എം. എൽദോ, വനിത പാചകം

‘തൊട്ടുകൂട്ടാൻ’ രണ്ടു കിടിലൻ വിഭവങ്ങൾ!

satay-tomatouu

ടുമാറ്റോ സാൽസാ ഡിപ്പ്

1. പഴുത്ത തക്കാളി – മൂന്ന് വലുത്, പൊടിയായി അരിഞ്ഞത്

2. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

വറ്റല്‍മുളക് പൊടിയായി അരിഞ്ഞത്

– രണ്ടു ചെറിയ സ്പൂൺ

ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി, പഞ്ചസാര – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒരു ഫോർക്ക് ഉപയോഗിച്ചു തക്കാളി മെല്ലേ ഉടയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. ഉപ്പും എരിവും പാകത്തിനാക്കി, ഏതാനും മണിക്കൂ ർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ ടാക്കോസ് അല്ലെങ്കിൽ പൊേട്ടറ്റോ ചിപ്സിനൊപ്പം വിളമ്പാം.

Tomato-salsa-dip

സാത്തേയ് സോസ് ഡിപ്പ്

1. ക്രഞ്ചി പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ

സവാള – ഒന്നിന്റെ പകുതി, പൊടിയായി  അരിഞ്ഞത്

വെളുത്തുള്ളി – ഒരു അല്ലി, ചതച്ചത്

ഇഞ്ചി പൊടിയായി  അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 

ബ്രൗൺ ഷുഗർ – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു നുള്ള്

ഇഞ്ചിപ്പുല്ല് – ഒരു ചെറിയ കഷണം

കട്ടിത്തേങ്ങാപ്പാൽ – അഞ്ചു ചെറിയ സ്പൂൺ

തിളപ്പിച്ച വെള്ളം ‌– അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ ചേരുവകൾ എല്ലാം ചേർത്തു നന്നായി തിളപ്പിക്കുക. സോസ് അധികം കുറുകിപ്പോയാൽ അല്പം വെള്ളം ചേർക്കാം. 

∙ ഗ്രിൽഡ് മീറ്റ്, നീളത്തിൽ അരി‍‍‌ഞ്ഞ പച്ചക്കറികൾ (കാരറ്റ്, ബേബികോൺ, സാലഡ് വെള്ളരി) എന്നിവയ്ക്കൊപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമ്മു മാത്യു

Satay-sauce-dip
Tags:
  • Pachakam