Saturday 14 March 2020 12:47 PM IST : By വനിത പാചകം

മസ്റ്റേർഡ് റോസ്റ്റഡ് ഫിഷ്, സ്റ്റിക്കി സ്പൈസി റിബ്സ്; സൽക്കാരത്തിന് രണ്ടു കിടിലൻ വിഭവങ്ങൾ!

ribs-fishmnjnf

മസ്റ്റേർഡ് റോസ്റ്റഡ് ഫിഷ്

1. ചെമ്പല്ലി – 4 കഷണം (225 ഗ്രാം)

2. ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്

3. ക്രെം ഫ്രെഷ് (creme fraiche) (വാങ്ങാൻ കിട്ടും) - ഒരു കപ്പ് (എട്ട് ഔൺസ്)

ഡിജോൺ മസ്റ്റേർഡ് – മൂന്നു വലിയ സ്പൂൺ

ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

കേപ്പേഴ്സ് ഊറ്റിയെടുത്തത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 4250Fൽ ചൂടാക്കിയിടുക.

∙ ഒരു അവ്ൻപ്രൂഫ് ഡിഷിൽ േപപ്പറിട്ട് വയ്ക്കുക.

∙ ഇതിൽ മീൻ കഷണങ്ങൾ നിരത്തി വയ്ക്കണം.

∙ ഇതിനു മുകളിൽ പാകത്തിനുപ്പും കുരുമുളകുപൊടിയും വിതറുക.

∙ ഒരു ചെറിയ ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കുക.

∙ ഈ സോസ് ഒരു സ്പൂൺ കൊണ്ടു േകാരി മീനിനു മുകളിൽ നിരത്തണം. മീൻ മുഴുവനായി മൂടി എന്നുറപ്പു വരുത്തുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10–15 മിനിറ്റ് േബക്ക് െചയ്യുക. മീനിന്റെ കനം അനുസരിച്ചാണ് വേവാൻ എടുക്കുന്ന സമയം. അധികം വെന്തുപോകാതെ നോക്കണം. ഏറ്റവും കട്ടിയുള്ള ഭാഗത്തു െഞക്കിയാൽ മീൻ അടർന്നു വരണം. 

∙ വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി മുകളിൽ പാനിൽ നിന്നുള്ള സോസ് ഒഴിച്ചു വിളമ്പാം.

Mustard-Roasted-Fish

സ്റ്റിക്കി സ്പൈസി റിബ്സ്

റിബ്സിന്

1. ഡാർക്ക് ബ്രൗൺ ഷുഗര്‍, അമർത്തി അളന്നത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – ഒന്നര െചറിയ സ്പൂൺ

പാപ്‍‌രിക(എരിവില്ലാത്ത മുളകുപൊടി) – രണ്ടു വലിയ സ്പൂൺ

മുളകുപൊടി (ചിപോട്ടിൽ ചിലി പൗഡർ) – ഒന്നര ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് – ഒന്നര െചറിയ സ്പൂൺ

ഓൾസ്പൈസ് പൊടി – ഒരു െചറിയ സ്പൂൺ

കുരുമുളകുപൊടി – അര െചറിയ സ്പൂൺ

2. ഇളം ആടിെന്റ വാരിയെല്ല് – 900 ഗ്രാം

സോസിന്

3. എണ്ണ – രണ്ടു വലിയ സ്പൂൺ

4. സവാള െപാടിയായി അരിഞ്ഞത് – ഒന്നരക്കപ്പ്

വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

5. കെച്ചപ്പ് – ഒന്നരക്കപ്പ്

സിഡർ വിനിഗർ – അരക്കപ്പ്

സോയാസോസ് – ആറു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

ഡാർക്ക് ബ്രൗൺ ഷുഗർ – കാൽ കപ്പ്

ഉപ്പ് – ഒന്നര ചെറിയ സ്പൂൺ

കുരുമുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

Sticky-spicy-ribs

∙ 17X12X1 ഇഞ്ചു വലുപ്പമുള്ള കട്ടിയുള്ള േബക്കിങ് പാനി ൽ രണ്ടു നിര അലുമിനിയം േഫായിൽ ഇടണം. ഈ ഫോ യിലിൽ മയം പുരട്ടിവയ്ക്കണം.

∙ ഒരു െചറിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക. 

∙ വാരിയെല്ല് നന്നായി തുടച്ചുണക്കിയശേഷം ബേക്കിങ് പാ നിൽ നിരത്തുക. വാരിയെല്ലിനു മുകളിൽ യോജിപ്പിച്ചു വച്ചിരിക്കുന്ന മസാല നന്നായി പുരട്ടിപ്പിടിപ്പിക്കണം. ഇറച്ചിയുള്ള ഭാഗം മുകളിൽ വരും വിധം വച്ച് പാൻ മൂടി രണ്ടര മണിക്കൂര്‍ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പിന്നീട് അരമണിക്കൂര്‍ പുറത്തു വച്ചു തണുപ്പു മാറ്റണം.

∙ അവ്ൻ 3500Fൽ ചൂടാക്കിയിടുക.

∙ േബക്കിങ് പാൻ അലുമിനിയം ഫോയിൽ കൊണ്ടു നന്നായി മൂടിയശേഷം അവ്െന്റ നടുവിലുള്ള തട്ടിൽ വച്ച്  ഒന്നേകാ ൽ മണിക്കൂർ േബക്ക് ചെയ്യുക. പിന്നീട് പുറത്തെടുത്തു ഫോയിൽ മാറ്റുക.

∙ സോസ് തയാറാക്കാൻ ചുവടുകട്ടിയുള്ള രണ്ടു ലീറ്റർ വലുപ്പമുള്ള പാൻ ഇടത്തരം തീയിൽ വച്ച് എണ്ണ ചൂടാക്കുക. 

∙ ഇതിൽ സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു മൃദുവാകും വരെ ഏകദേശം ആറു മിനിറ്റ് വഴറ്റണം. ഇടയ്ക്കിടെ ഇളക്കണം.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു പാത്രം തുറന്നു വച്ചു െചറുതീയിൽ 15 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. 

∙ ഈ മിശ്രിതം മൂന്നു ഭാഗങ്ങളാക്കി ഓേരാ ഭാഗവും മിക്സിയിൽ അടിച്ചു മയപ്പെടുത്തിയെടുക്കണം. ഒരു കപ്പ് സോസ് വിളമ്പാനായി മാറ്റിവയ്ക്കണം.

∙ അവ്നിൽ വച്ചിരിക്കുന്ന റിബ്സിന്റെ മുകളിൽ നിന്ന് അ ലുമിനിയം ഫോയിൽ മാറ്റി, തയാറാക്കിയ സോസ് നന്നാ യി പുരട്ടിക്കൊടുക്കുക. പാനിൽ നിന്നുള്ള ജ്യൂസുകളും റിബ്സിനു മുകളിൽ പുരട്ടിക്കൊടുക്കണം. വീണ്ടും അ വ്നിൽ വച്ച് ബേക്ക് ചെയ്യുക. 10 മിനിറ്റിനുശേഷം വീണ്ടും സോസും ജ്യൂസും പുരട്ടിയശേഷം റിബ്സ് മറിച്ചിടുക. വീണ്ടും 10 മിനിറ്റിനുശേഷം സോസും ജ്യൂസും പുരട്ടിക്കൊടുക്കണം. 10 മിനിറ്റിനുശേഷം അവ്ന്റെ ബ്രോയ്‍‌ലർ ഒാൺ െചയ്തശേ ഷം ഇറച്ചിയുടെ ഭാഗം മുകളിൽ വരും വിധം വച്ച് ചൂ ടിൽ നിന്ന് അഞ്ചാറ് ഇഞ്ച് അടുത്തു വച്ച് ഏകദേശം മൂന്നു മിനിറ്റ് ബ്രൗൺ ചെയ്യുക. നന്നായി ബ്രൗൺ ആകണം.

∙ തയാറാക്കിയ  ഈ റിബ്സ് കട്ടിങ് േബാർ‍ഡിലേക്ക് എടുത്തു വയ്ക്കുക. അഞ്ചു മിനിറ്റ് വച്ചശേഷം ഓരോന്നോയി മുറിച്ചു വയ്ക്കാം.

Tags:
  • Pachakam