Monday 27 January 2020 04:34 PM IST : By സ്വന്തം ലേഖകൻ

വീട്ടിലെത്തുന്ന അപ്രതീക്ഷിത അതിഥികൾക്കായി രണ്ടു കിടിലൻ റൈസുകൾ!

rice-items44556

ടുമാറ്റോ റൈസ് കപ്പ്സ് 

1. തക്കാളി – എട്ട്, വലുത്

2. എണ്ണ – അരക്കപ്പ്

3. വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

സവാള – മൂന്നു വലുത്, പൊടിയായി അരിഞ്ഞത്

4. അധികം വലുപ്പമില്ലാത്ത ഉരുണ്ട അരി – അരക്കപ്പ്

5. ടുമാറ്റോ കെച്ചപ്പ് – കാൽ കപ്പ്

6. പാഴ്സ്‌ലി അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

8. വെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ തക്കാളിയുടെ അടിവശം അല്പം മുറിച്ചു മാറ്റുക. തക്കാളി നേരെ ഇരിക്കാനാണ് മുറിക്കുന്നത്. മുകൾ വശം മുറിച്ചു മാറ്റി ഉള്ളിലുള്ള ഭാഗം സ്കൂപ്പ് െചയ്തു പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേ രുവ വഴറ്റുക. ഇതിൽ അരിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി പൾപ്പും ടുമാറ്റോ കെച്ചപ്പും ചേർത്തു തി ളപ്പിക്കുക. ആറാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് ഇളക്കി വെള്ളം വറ്റിക്കുക. ഈ മിശ്രിതം ത ക്കാളിയുടെ ഉള്ളിൽ നിറയ്ക്കുക.

∙ ഓരോ തക്കാളിയും ബേക്കിങ് ട്രേയിൽ നിരത്തുക. ചീസ് ഗ്രേറ്റ് െചയ്തതു മുകളിൽ വിതറി, ഓരോ ത ക്കാളിയും മുറിച്ചു മാറ്റിവച്ചിരിക്കുന്ന തക്കാളിയുടെ മുകൾവശംകൊണ്ടു മൂടുക.

∙ തക്കാളി നിരത്തിയ ബേക്കിങ് ട്രേയിൽ വെള്ളമൊഴിച്ച് ഒരു ഫോയിൽ പേപ്പർ കൊണ്ടു മൂടി 1800Cൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. ഫോയിൽ മാറ്റി 15 മിനിറ്റ് കൂടി ബേ ക്ക് ചെയ്തു ചൂടോടെ വിളമ്പാം.

Tomato-rice-cups

ബാലിനീസ് സ്റ്റൈൽ ഫ്രൈഡ് റൈസ് 

1. എണ്ണ – മൂന്നു വലിയ സ്പൂൺ

2. മുട്ട – രണ്ട്, അടിച്ചത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – നാല്–അഞ്ച്, ചതച്ചത്

ചെമ്മീൻ – 250 ഗ്രാം

ബേക്കൺ – 125 ഗ്രാം, അരിഞ്ഞത്

കോഴി ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്

4. സോയാസോസ് – ഒരു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ – ആറ്, അരിഞ്ഞത്

5. ഉപ്പ്/കുരുമുളകുപൊടി – പാകത്തിന്

6. അരി വേവിച്ചത് – അഞ്ചു കപ്പ്

7. സ്പ്രിങ് അണിയൻ, വറ്റൽമുളക്

സാലഡ് വെള്ളരിക്ക എന്നിവ അരിഞ്ഞത് –അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി, ഉപ്പും കുരുമുളകും ചേർത്തടിച്ച മുട്ട ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കി നീളത്തിൽ മുറിച്ചു മാറ്റി വയ്ക്കുക.

∙ ഇതേ പാത്രത്തിൽ ബാക്കി എണ്ണയൊഴിച്ചു മൂന്നാമത്തെ ചേരുവ വഴറ്റണം. നാ ലാമത്തെ ചേരുവയും ചേർത്തു നന്നായി വഴറ്റി വേവി ക്കുക.ഇതിൽ ഉപ്പും കുരുമുളകുപൊടിയും വേവിച്ചു വച്ചിരിക്കുന്ന അരിയും ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ മുറിച്ചു വച്ചിരിക്കുന്ന ഓംെലറ്റും ഏഴാമത്തെ ചേരുവയുംകൊണ്ട് അലങ്കരിച്ചു വിളമ്പാം.

Schezwan-rice
Tags:
  • Dinner Recipes
  • Pachakam