Thursday 20 February 2020 12:30 PM IST : By വനിത പാചകം

പീനട്ട് ബട്ടർ ഫജ്, കസ്റ്റേർഡ് കുക്കീസ്; കുട്ടികൾക്കായി രണ്ടുതരം സ്നാക്സ്!

Peanut-butter-fudge

പീനട്ട് ബട്ടർ ഫജ്

1. വെണ്ണ – അരക്കപ്പ്

2. ബ്രൗൺ ഷുഗർ – രണ്ടു കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്

3. പീനട്ട് ബട്ടർ – പാകത്തിന്

വനില എക്സ്ട്രാക്ട് – ഒരു ചെറിയ സ്പൂൺ

4. ഐസിങ് ഷുഗർ – മൂന്നു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒരു ഇടത്തരം സോസ്പാൻ ഇടത്തരം തീയിൽ വച്ചു വെണ്ണ ഉരുക്കുക. ഇതിൽ രണ്ടാമത്തെ ചേരുവ ചേര്‍ത്തു (തെർമോമീറ്ററിൽ 2340F ആകുവരെ) തുടരെയിളക്കി തിളപ്പിക്കുക. ഏകദേശം നാലു മിനിറ്റ്. അടുപ്പിൽ നിന്നു വാങ്ങി മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക.

∙ ഒരു വലിയ ബൗളിൽ ഐസിങ് ഷുഗർ എടുത്ത് അതിലേക്ക് പീനട്ട് ബട്ടർമിശ്രിതം േചർത്തടിച്ചു മയപ്പെടുത്തുക. 8X8 ഇഞ്ച് വലുപ്പമുള്ള ഒരു പാത്രത്തിലൊഴിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ സെറ്റായശേഷം ചതുരക്കഷണങ്ങളായി മുറിച്ചു വിളമ്പാം.

കസ്റ്റേർഡ് കുക്കീസ്

Custard-cookies

1. വെണ്ണ – 225 ഗ്രാം, തണുപ്പു മാറ്റിയത്

ഐസിങ് ഷുഗർ – അരക്കപ്പ്

2. വനില എക്സ്ട്രാക്റ്റ് – ഒരു ചെറിയ സ്പൂൺ

കസ്റ്റേർഡ് പൗഡർ – അരക്കപ്പ്

ൈമദ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ അവ്‌ൻ 3500F ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ യഥാക്രമം േചർത്ത് ഒരു മിനിറ്റ് യോജിപ്പിച്ചു റൊട്ടിപ്പൊടി പരുവത്തിലാക്കുക. ഇനി നന്നായി കുഴച്ചെടുത്തു ചെറിയ ഉരുളകളാക്കുക. 

∙ ഓരോ ഉരുളയിലും ഒരു ഫോർക്കു കൊണ്ടു ചെറുതായി ഒന്നമർത്തി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

Tags:
  • Pachakam
  • Snacks