Saturday 23 May 2020 04:44 PM IST : By ബീന മാത്യു

ഫിഷ് ഇൻ പെപ്പർ ഗാർലിക് സോസ്, മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്; സ്വാദേറിയ രണ്ടു റെസിപ്പികൾ!

cokgvgvhveyrt6gh

ഫിഷ് ഇൻ പെപ്പർ ഗാർലിക് സോസ്

1. മീൻ മുള്ളില്ലാതെ കഷണങ്ങളാക്കിയത് – അരക്കിലോ

2. വെളുത്തുള്ളി അരച്ചത് – രണ്ടു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെണ്ണ – വറുക്കാൻ ആവശ്യത്തിന്

4. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5. മുട്ട – ഒന്ന്, അടിച്ചത്

പാൽ – ഒരു കപ്പ്

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. സ്പ്രിങ് അണിയൻ ഇലകൾ അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. പിന്നീട് പാനിൽ വെണ്ണ ചൂടാക്കി മീൻ വറുത്തു മാറ്റി വയ്ക്കണം.

∙ അതേ വെണ്ണയിൽ സ്പ്രിങ് അണിയൻ വഴറ്റിയ ശേഷം പാ ൻ അടുപ്പത്തു നിന്നു വാങ്ങുക. ഇതിലേക്കു പാലും മുട്ടയും അടിച്ചു യോജിപ്പിച്ചത് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ തിരികെ അടുപ്പത്തു വച്ചു ചെറുതീയിലാക്കി തുടരെയിളക്കി കുറുക്കണം. കുറുകുമ്പോൾ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙ മീൻ വറുത്തത് ഒരു പരന്ന പാത്രത്തിൽ നിരത്തി, അതിനു മുകളിൽ സോസ് ഒഴിക്കണം. സ്പ്രിങ് അണിയൻ ഇലകൾ അരിഞ്ഞതു മുകളിൽ വിതറി അലങ്കരിച്ചു വിളമ്പാം.

Fish-in-pepper-garlic-sauce

മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്

1. കസ്റ്റേർഡ് പൗ‍ഡർ – രണ്ടര വലിയ സ്പൂൺ

2. തേങ്ങാപ്പാൽ – രണ്ടു കപ്പ്

3. പഞ്ചസാര – നാലു വലിയ സ്പൂൺ

4. സ്പഞ്ച് കേക്ക് – 200–250 ഗ്രാം, സ്ലൈസ് ചെയ്തത്

5. മാംഗോ ജ്യൂസ് – ഒരു കപ്പ്

6. മാംഗോ ജാം – കാൽ കപ്പ്, അൽപം വെള്ളം ചേർത്തു കുറുകിയ പരുവത്തിലാക്കിയത്

7. മാമ്പഴം കഷണങ്ങളാക്കിയത് – പാകത്തിന്

8. ബദാം കുതിർത്തു തൊലി കളഞ്ഞു സ്ലൈസ് ചെയ്തത് – കാൽ കപ്പ്

9. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ കസ്റ്റേർഡ് പൗഡർ അൽപം തേങ്ങാപ്പാലിൽ കലക്കിയ ശേഷം ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി കസ്റ്റേർഡ് പരുവത്തിലാക്കി വാങ്ങണം. ഇതു ചൂടാറാനായി മാറ്റി വയ്ക്കുക.

∙ സ്പഞ്ച് കേക്ക് സ്ലൈസുകൾ മാംഗോ ജ്യൂസില്‍ കുതിർത്ത ശേഷം സെറ്റ് ചെയ്യാനുള്ള ബൗളിന്റെ അടിയിലും വശങ്ങളിലും നിരത്തണം.

∙ ഇതിനു മുകളിൽ ജാം മിശ്രിതം നിരത്തിയ ശേഷം മാങ്ങാക്കഷണങ്ങൾ നിരത്തുക.

∙ ഇതിനു മുകളില്‍ ചൂടാറിയ കസ്റ്റേർഡ് മിശ്രിതം ഒഴിച്ച  ശേ ഷം ബദാം അരിഞ്ഞതു നിരത്തണം.

∙ ഇങ്ങനെ വീണ്ടും പല നിരകൾ തയാറാക്കി, ഏറ്റവും മുകളി ൽ മാങ്ങാക്കഷണങ്ങൾ നിരത്തണം.

∙ തേങ്ങ ചുരണ്ടിയതു പഞ്ചസാരയും ചേർത്തിളക്കി ഇളംബ്രൗൺ നിറത്തിൽ വറുത്തു പുഡിങ്ങിനു മുകളിൽ വിതറി ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

Mango-coconut-triffle-pudding

- ഫോട്ടോ : സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനൂപ് ജോസഫ്, സീനിയർ സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

Tags:
  • Pachakam