Saturday 15 February 2020 12:04 PM IST : By വനിത പാചകം

പൂരൻ പോളി, അവൽ ചീവ്ഡ; പേരു പോലെത്തന്നെ നല്ല കിടിലൻ ടേസ്റ്റാണ്!

Aval-cheevda

അവൽ ചീവ്ഡ

1. അവൽ – ഒരു കപ്പ്

2. കറിവേപ്പില – 10 തണ്ട്

കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്

ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ

3. എണ്ണ – പാകത്തിന്

4. കടലപ്പരിപ്പ് വറുത്തത് – അരക്കപ്പ്

5. നിലക്കടല വറുത്തത് – അരക്കപ്പ്

6. ഉണങ്ങിയ തേങ്ങാക്കൊത്ത് – കാൽ കപ്പ്

7. കടുക് – കാൽ െചറിയ സ്പൂൺ

8. ജീരകം – അര ചെറിയ സ്പൂൺ

വെളുത്ത എള്ള് – ഒരു ചെറിയ സ്പൂണ്‍

9. മുളകുെപാടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കായം – ഒരു വലിയ നുള്ള്

10. പ‍ഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ അവൽ അളന്നുവയ്ക്കുക. ആവശ്യമെങ്കിൽ അരക്കപ്പ് അവൽ കൂടി ചേർക്കാം.

∙ കറിവേപ്പിലയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെ വ്വേറെ കഴുകി തുടച്ചുണക്കി വയ്ക്കുക.

∙ ഒരു വലിയ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കണം.

∙ നീളൻ പിടിയുള്ള ഒരു െമറ്റൽ അരിപ്പയെടുത്ത് അതിൽ അവലിന്റെ പകുതിയിട്ടു ചൂടായ എണ്ണയിൽ ഇറക്കിപ്പിടിക്കുക.

∙ അവൽ വീർത്തു കരുകരുപ്പാകണം. ബ്രൗണ്‍ നിറമാകരുത്.  ഇതു പേപ്പർ നാപ്കിനിൽ നിരത്തണം. ബാക്കി അവലും ഇ ങ്ങനെതന്നെ വറുത്തുേകാരി നിരത്തുക.

∙ ഇനി കടലപ്പരിപ്പ്, നിലക്കടല, കശുവണ്ടിപ്പരിപ്പ്, േതങ്ങാ െക്കാത്ത്, ഉണക്കമുന്തിരി, കറിവേപ്പില എന്നിവ വെവ്വേറെ വറുത്തുകോരി േപപ്പർനാപ്കിനിൽ നിരത്തണം.

∙ ഒരു പാനിൽ ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി, കടുകു െപാട്ടിച്ചശേഷം ജീരകവും എള്ളും േചർത്തു പൊട്ടുമ്പോൾ തീ അണയ്ക്കുക. ഇതിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും കായംപൊടിയും ചേർത്തിളക്കുക. ഇതിൽ ഉപ്പും പ ഞ്ചസാരയും ചേർത്തിളക്കി, വീണ്ടും അടുപ്പത്തു വയ്ക്കുക.

∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഓരോന്നായി ചേർത്തിളക്കണം. ഏറ്റവും ഒടുവിൽ വറുത്ത കറിവേപ്പില പൊടിച്ചതും േചർത്തിളക്കി രണ്ടു മൂന്നു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം.

∙ ഉപ്പും മധുരവും എരിവും പാകത്തിനാക്കി വാങ്ങി ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാം.

പൂരൻ പോളി

Puran-poli

1. കടലപ്പരിപ്പ് – ഒരു കപ്പ്

2. നെയ്യ് – രണ്ടു ചെറിയ സ്പൂൺ

3. ചുക്കുപൊടി – ഒരു െചറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

4. ശർക്കര പൊടിച്ചത് – ഒരു കപ്പ്

5. ഗോതമ്പുപൊടി – ഒന്നരക്കപ്പ്

6. ഉപ്പ് – അര ചെറിയ സ്പൂൺ   

െനയ്യ്/എണ്ണ – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ കടലപ്പരിപ്് നന്നായി കഴുകി കുക്കറിൽ വേവിച്ച് ഊറ്റിവ യ്ക്കുക.

∙ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ചശേഷം കടല പ്പരിപ്പും ശർക്കര പൊടിച്ചതും ചേർത്തു െചറുതീയിൽ വച്ചു വരട്ടിയെടുക്കണം. ഇടയ്ക്കിെട ഇളക്കിെക്കാടുക്ക ണം. വെള്ളം മുഴുവന്‍ വറ്റി നന്നായി വരണ്ടശേഷം വാ ങ്ങി നന്നായി ഉടച്ചു മാറ്റിവയ്ക്കണം. ഇതാണ് പൂരന്‍ അഥവാ ഫില്ലിങ്.

∙ േഗാതമ്പുപൊടിയിൽ ആറാമത്തെ ചേരുവയും അല്പാല്പം െവള്ളവും ചേർത്തു  നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി 15–20 മിനിറ്റ്  അനക്കാതെ വയ്ക്കണം. പിന്നീട് വലിയ ഉരുളകളാക്കി വയ്ക്കുക.

∙ ഓരോ ബോളും മൂന്നിഞ്ചു വട്ടത്തിൽ പരത്തിയശേഷം ന ടുവിൽ അല്പം പൂരൻ വച്ച് അരികു കൂട്ടിപ്പിടിച്ചു പൂരന്‍ മൂടി അല്പം െപാടി തൂവി ചപ്പാത്തിപോലെ പരത്തുക.

∙ തവയിൽ െനയ്യ് മയം പുരട്ടി ഓേരാ പൂരൻപോലി വീതം തിരിച്ചും മറിച്ചുമിട്ടു ചപ്പാത്തിപോലെ ചുെട്ടടുക്കുക.

∙ ഗോതമ്പുെപാടിക്കു പകരം പകുതി വീതം ൈമദയും ഗോ തമ്പുപൊടിയും ഉപയോഗിക്കാം.

Tags:
  • Pachakam