Tuesday 09 August 2022 02:52 PM IST : By അമ്മു മാത്യു

ആരോഗ്യം പകരും ഉലുവച്ചീര കോഴിക്കറി; സ്പെഷല്‍ റെസിപ്പി

chkkk643vjhrgihh ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍ ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

1. ചിക്കൻ – ഒന്നിന്റെ പകുതി

2. തേങ്ങ – ഒന്ന്

3. എണ്ണ – നാലു വലിയ സ്പൂൺ

4. സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തില്‍ മുറിച്ചത്

ഇഞ്ചി – ഒരു കഷണം, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

5. മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഇറച്ചിമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

7. ഉലുവച്ചീരയുടെ ഇല – ഒരു കപ്പ്

8. നെയ്യ്/വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

9. വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് ഉപ്പും ചിക്കൻ കഷണങ്ങളും ചേർത്തു വഴറ്റി രണ്ടാംപാലും ചേർത്തിളക്കി ചിക്കൻ വേവിക്കുക.

∙ വെന്തശേഷം ഒന്നാംപാലും ചീരയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.

∙ നെയ്യ് ചൂടാക്കി ഒൻപതാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചു വിളമ്പാം.

Tags:
  • Pachakam