Thursday 20 January 2022 12:10 PM IST : By സ്വന്തം ലേഖകൻ

കോഴി നാടൻ‌ ഫ്രൈ, ഒരു തനി നാടൻ രുചി!

nadachi

കോഴി നാടൻ‌ ഫ്രൈ

1.ചിക്കൻ, ചെറിയ കഷണങ്ങളാക്കിയത് – ഒരു കിലോ

2.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു പിടി നിറയെ

3.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

‌∙ചിക്കൻ, രണ്ടാമത്തെ ചേരുവ ചേർത്ത്, വേവാൻ പാകത്തിന് അൽപം മാത്രം വെള്ളമൊഴിച്ചു വേവിക്കുക.

∙വെന്ത ശേഷം ഫ്രൈയിങ് പാൻ ചൂടാക്കി, രണ്ടോ മൂന്നോ വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കോലി ചേർത്തു വറുത്തു ബ്രൗൺ നിറമാകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.