Wednesday 28 October 2020 12:19 PM IST : By Vanitha Pachakam

ദിദാണു കിടിലൻ കൂട്ടുകെട്ട്, ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും!

cheru

ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും

ചെറുപയറിന്

1. ചെറുപയർ മുളപ്പിച്ചത് - ഒരു കപ്പ്

2. സവാള - രണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - ഒന്ന്, പൊടിയായി അരിഞ്ഞത്

ഉപ്പ്  -പാകത്തിന്

ചിക്കൻ കറിക്ക്

3. ചിക്കൻ - ഒരു കിലോ, കഷണങ്ങളാക്കിയത്

4. മുളകുപൊടി - ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി - അര ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

5. വെളിച്ചെണ്ണ - പാകത്തിന്

6. ചുവന്നുള്ളി അരിഞ്ഞത് - രണ്ടു കപ്പ്

കറിവേപ്പില - പാകത്തിന്

ഉപ്പ് - പാകത്തിന്

7. ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

8. മുളകുപൊടി - രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി - അര ചെറിയ സ്പൂൺ

കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഉലുവാപ്പൊടി - ഒരു നുള്ള്

9. തക്കാളി - രണ്ട്, അരച്ചത്

10. വെള്ളം - പാകത്തിന്

11. കടുക് - അര ചെറിയ സ്പൂൺ

ചുവന്നുള്ളി - രണ്ട്, വട്ടത്തിൽ അരിഞ്ഞത്

വറ്റൽമുളക് - രണ്ട്, ഓരോന്നും രണ്ടാക്കിയത്

കറിവേപ്പില - ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചെറുപയർ അഞ്ചു മിനിറ്റ് ആവി കയറ്റി എടുക്കുക.

∙ ചെറുപയറിൽ സവാളയും പച്ചമുളകും ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക.

∙ ചിക്കൻ കഴുകി വൃത്തിയാക്കി നാലാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ഉപ്പും വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇ ഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വരണ്ടു വരുമ്പോൾ ചിക്കന്‍ ചേർത്തു രണ്ടു മിനിറ്റ് ഇളക്കുക.

∙ പാകത്തിനു വെള്ളവും ചേർത്തു ചിക്കൻ മൂടി വച്ചു വേവിക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി 11ാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കുക.

∙ ചെറുപയർ മുളപ്പിച്ചതു ചിക്കൻകറി കൂട്ടി കഴിക്കാം.