Friday 01 May 2020 04:30 PM IST : By സ്വന്തം ലേഖകൻ

നാടന്‍രുചിയിൽ കോഴിക്കാൽ മസാല വറുവലും ആവോലി പാൽ കറിയും

chik

ചിക്കന്‍ ആയാലും മീൻ ആയാലും നാടൻ കറികളുടെ രുചി ഒന്നു വേറെ തന്നെ. കോഴിക്കാൽ കൊണ്ടൊരു മസാല വറുവലും ആവോലി കൊണ്ടൊരു പാൽകറിയും തയാറാക്കാനുള്ള നാടൻ പാചകക്കുറിപ്പുകൾ.

കോഴിക്കാൽ മസാല വറുവൽ

1. കോഴിക്കാൽ – ഏഴ്

2. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

 നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

 മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

 ഉപ്പ് – പാകത്തിന്

 ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

3. ചുവന്നുള്ളി – 10

 വറ്റൽമുളക് – അഞ്ച്

 മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

 ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

 തക്കാളി – ഒന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – ഒന്ന്, അരിഞ്ഞത്

 ഉപ്പ് – പാകത്തിന്

6. ഗരംമസാലപ്പൊടി – കാൽ െചറിയ സ്പൂൺ

7. മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ കോഴിക്കാൽ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കാൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ ഇതേ എണ്ണയിലേക്ക് അരപ്പു ചേർത്തു വഴറ്റിയ ശേഷം സവാ ളയും ഉപ്പും ചേർത്തു വഴറ്റി, ചിക്കൻ വറുത്തതും ഗരംമസാലപ്പൊടിയും ചേർത്തിളക്കുക.

∙ ചിക്കൻ വെന്ത്, മസാല ചിക്കനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ആവോലി പാൽ കറി

1.  ആവോലി – അരക്കിലോ വലുപ്പമുള്ള ഒന്ന് മുഴുവനോടെ

2. പച്ചമുളക് – നാല്

കുരുമുളക് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

മല്ലിയില – ഒരു തണ്ട്

 ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ  സ്പൂൺ

 ചുവന്നുള്ളി – എട്ട്

 ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

4. കടുക് – അര ചെറിയ സ്പൂൺ

5. കറിവേപ്പില – രണ്ടു തണ്ട്

 വറ്റൽമുളക് – നാല്, കഷണങ്ങളാക്കിയത്

6. തക്കാളി – രണ്ട്, അരിഞ്ഞത്

7. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

 കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

 തേങ്ങാപ്പാൽ – അരക്കപ്പ്

8. ഉപ്പ് – പാകത്തിന്

 കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ 

9. കറിവേപ്പില വറുത്തത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ആവോലി മുഴുവനോടെ തന്നെ കഴുകി വൃത്തിയാക്കി ഇരുവശവും വരഞ്ഞു വയ്ക്കുക. രണ്ടാമത്തെ ചേരുവ മിക്സിയി ൽ അരച്ചു മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

∙ ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി പുരട്ടിവച്ചിരിക്കുന്ന മീൻ ചേർത്തു ചെറുതീയിൽ വറുത്തു കോരി വിളമ്പാനുള്ള പാത്രത്തിലാക്കുക.

∙ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റണം. വഴന്നു വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വേവിക്കുക.

∙ ഇതിലേക്കു പാകത്തിനുപ്പും കോൺഫ്ളോർ‌ അല്പം വെള്ളത്തിൽ കലക്കിയതും ചേർത്ത് ഒഴിക്കുക.

∙ ഗ്രേവി കുറുകി വരുമ്പോൾ വാങ്ങി, വറുത്തു വച്ചിരിക്കുന്ന മീനിനു മുകളിൽ ഒഴിച്ചു കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.