Saturday 22 June 2019 06:09 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം തൊട്ടുകൂട്ടാൻ ചേന ഉള്ളിത്തീയൽ

Chena-ulli-theeyal

വെജിറ്റേറിയൻസിനായി ഒരു സ്‌പെഷ്യൽ വിഭവം. ചോറിനൊപ്പം കഴിക്കാൻ സ്വാദേറിയ ചേന ഉള്ളിത്തീയൽ. റെസിപ്പി ഇതാ... 

ചേരുവകൾ 

1. തേങ്ങ – ഒന്ന്, ചുരണ്ടിയത്

വറ്റൽമുളക് – 50 ഗ്രാം

മല്ലി – 50 ഗ്രാം

2. വെളിച്ചെണ്ണ – 20 മില്ലി

3. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4. ചുവന്നുള്ളി – 100 ഗ്രാം, ഓരോന്നും രണ്ടാക്കിയത്

ചേന – 100 ഗ്രാം, കഷണങ്ങളാക്കിയത്

5. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

6. വാളൻപുളി – 10 ഗ്രാം, പിഴിഞ്ഞത്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള പാനിൽ ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുക്കുക. ബ്രൗൺനിറമായിത്തുടങ്ങുമ്പോൾ ചെറുതീയിൽ വച്ച് കരുകരുപ്പാക്കണം.

∙ വറ്റൽമുളകു മാറ്റിയ ശേഷം തേങ്ങ മയത്തി ൽ അരച്ചു വയ്ക്കണം.

∙ വറ്റൽമുളകും വേറെ അരച്ചു മാറ്റി വയ്ക്കണം.

∙ കുഴിവുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം. ഇതിലേക്കു ചുവന്നുള്ളിയും ചേനയും ചേർത്ത് വഴറ്റുക.

∙ വെള്ളം ഇറങ്ങുമ്പോൾ മഞ്ഞൾപ്പൊടി ചേർക്കണം.

∙ ഇതിലേക്ക് മുളക് അരച്ചതും പുളി പിഴിഞ്ഞതും ഉപ്പും ചേർ ത്തു വേവിക്കുക. വെന്ത ശേഷം തേങ്ങ വറുത്തരച്ചതു ചേർത്തു തിളപ്പിക്കണം.

∙ ചാറ് വറ്റി കുറുകുമ്പോൾ ഉപ്പു പാകത്തിനാക്കി വാങ്ങാം.