Saturday 07 September 2019 04:03 PM IST : By സ്വന്തം ലേഖകൻ

രുചികരമാക്കാം, ഇടനേരം; എളുപ്പത്തിൽ തയാറാക്കാം വെജ് നൂഡിൽസ്!

Hakka-Noodles റെസിപ്പി: ദീപ്തി നിതിൻ, ന്യൂഡൽഹി.

ചേരുവകൾ 

1. വെള്ളം - പാകത്തിന്

2. ഉപ്പ് – പാകത്തിന്

എണ്ണ - ഒരു വലിയ സ്പൂൺ

3. നൂഡിൽസ് - 150 ഗ്രാം

4. എണ്ണ - മൂന്നു വലിയ സ്പൂൺ

5. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

  സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് - മൂന്നു വലിയ സ്പൂൺ

6. കാബേജ് നീളത്തിൽ അരിഞ്ഞത് - ഒരു കപ്പ്

കാരറ്റ് നീളത്തിൽ അരിഞ്ഞത് - അരക്കപ്പ്

പച്ച, ചുവപ്പ്, മഞ്ഞ കാപ്സിക്കം നീളത്തിൽ അരിഞ്ഞത് - ആറു വലിയ സ്പൂൺ

7. പഞ്ചസാര - ഒരു ചെറിയ സ്പൂൺ

8. ഉപ്പ്- പാകത്തിന്

കുരുമുളകുപൊടി - അര ചെറിയ സ്പൂൺ

9. സോയാസോസ് - ഒരു വലിയ സ്പൂൺ

ചില്ലിസോസ് - ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

10. വിനാഗിരി - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ പാത്രത്തിൽ മുക്കാൽഭാഗം വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും എണ്ണയും ചേർത്തു തിളയ്ക്കുമ്പോൾ നൂഡിൽസ് ചേർക്കുക. 

∙ നൂഡിൽസ് മുക്കാൽ വേവാകുമ്പോൾ കിഴുത്ത തവി കൊണ്ട് കോരിയെടുത്ത് മുകളില്‍ ഒരു കപ്പ് തണുത്ത വെള്ളം ഒഴിച്ചു മാറ്റിവയ്ക്കുക. നൂഡിൽസ് വെന്ത് ഉടയില്ല.

∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി, സ്പ്രിങ് അണിയൻ എന്നിവ ചേ ർത്തു നല്ല തീയിൽ വഴറ്റുക. 

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്ത് നല്ല തീയിൽ രണ്ട്–മൂന്നു മിനിറ്റ് വ ഴറ്റണം. 

∙ ഇതിൽ പഞ്ചസാര ചേർത്തിളക്കിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന നൂഡി ൽസും ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. 

∙ ഇതിലേക്ക് സോയാസോസും ചില്ലിസോസും സ്പ്രിങ് അണിയനും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ വിനാഗിരി ചേർത്തു നന്നായി ഇളക്കി ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam