Thursday 07 January 2021 10:52 AM IST : By ബീന മാത്യു

പച്ചക്കറി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ‘സ്പൈസി വീഗൻ സ്റ്റെർ ഫ്രൈ’

_BCD5469 ഫോട്ടോ : സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. എണ്ണ – മൂന്നു വലിയ സ്പൂൺ

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

3. ഉരുളക്കിഴങ്ങ് – 225 ഗ്രാം, ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത്

4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

5. വഴനയില – ഒന്ന്

ജീരകംപൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

6. തക്കാളി – നാല്, പൊടിയായി അരിഞ്ഞത്

7. സ്പിനച്ച് (പച്ചച്ചീര) – 100 ഗ്രാം

8. ഗ്രീൻപീസ് – 125 ഗ്രാം

നാരങ്ങാനീര് – അര–ഒരു വലിയ സ്പൂൺ

9. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഫ്രൈയിങ് പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ഉരുളക്കിഴങ്ങും ചേർത്തു തുടരെയിളക്കുക. മഞ്ഞൾപ്പൊടി ഉരുളക്കിഴങ്ങിൽ നന്നായി പിടിക്കണം. അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം പാനിൽ നിന്നു കോരി മാറ്റിവയ്ക്കുക.

∙ ബാക്കി എണ്ണ ചൂടാക്കി സവാള ചേർത്ത് ഒന്നു–രണ്ടു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം തക്കാളി ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.

∙ സ്പിനച്ചും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വച്ചു ചെറുതീയിൽ രണ്ടു–മൂന്നു മിനിറ്റ് വേവിക്കുക.

∙ ഇതിലേക്കു ഉരുളക്കിഴങ്ങു ചേർത്തിളക്കിയ ശേഷം പീസും നാരങ്ങാനീരും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങു വേവുന്നതാണു പാകം.

∙ അടുപ്പിൽ നിന്നു വാങ്ങിയ ശേഷം കറിയിൽ നിന്നു വഴനയില മാറ്റി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി ചൂടോടെ വിളമ്പാം.

Tags:
  • Pachakam