Saturday 18 January 2020 04:48 PM IST : By ശിൽപ ബി. രാജ്, വനിത പാചകം

വീഗൻ പ്രേമികൾക്കായി രണ്ടു ഇഷ്ടവിഭവങ്ങൾ! സിമ്പിൾ റെസിപ്പികൾ ഇതാ...

ggfsae99

സ്പ്രൗട്ടഡ് സാലഡ് 

1. വെള്ളക്കടല വേവിച്ചത് – 50 ഗ്രാം

രാജ്മ വേവിച്ചത് – 50 ഗ്രാം

ചെറുപയർ മുളപ്പിച്ച് ആവിയിൽ വേവിച്ചത് – 50 ഗ്രാം

നിലക്കടല വറുത്തത് – 50 ഗ്രാം

തക്കാളി – ഒന്ന്, അരിഞ്ഞത്

ഏത്തപ്പഴം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത് 

പുതിനയില അരിഞ്ഞത് – കാൽ കപ്പ്

മല്ലിയില അരിഞ്ഞത് – കാൽ കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു വിളമ്പുക.

Sprouted-salad

ഗ്ലാസ് പു‍‍ഡിങ് 

1. കരിക്ക് – നാല്

2. ചൈനാഗ്രാസ് – 30 ഗ്രാം

3. പ‍ഞ്ചസാര – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ കരിക്കിൻവെള്ളം അരിച്ച് തിളപ്പിക്കുക. ഇതിൽ ചൈനാഗ്രാസ് മുറിച്ചതു ചേർത്തുരുക്കി  പഞ്ചസാരയും ചേർത്തു യോജിപ്പിക്കുക.

∙ ഈ മിശ്രിതം പുഡിങ് ട്രേയിൽ ഒഴിച്ച് കരിക്ക് നീളത്തിൽ കനം കുറച്ചരിഞ്ഞതു മുകളിൽ നിരത്തി ഫ്രി‍ഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. 

Glass-puding
Tags:
  • Easy Recipes
  • Pachakam