Thursday 03 August 2023 04:34 PM IST : By Vanitha Pachakam

ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വെജിറ്റബിൾ പാൻറോൾ വീട്ടിലും; എളുപ്പത്തിൽ തയാറാക്കാൻ സ്‌പെഷൽ റെസിപ്പി ഇതാ...

Vegetable-pan-roll

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

പച്ചമുളകു പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ

3. കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ബീൻസ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ചോളം വേവിച്ചത് – അരക്കപ്പ്

കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

4. വെണ്ണ – ഒരു വലിയ സ്പൂൺ

5. ൈമദ – ഒരു വലിയ സ്പൂണ്‍

6. പാൽ – അരക്കപ്പ്

7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാൻകേക്കിന്

8. ൈമദ – ഒരു കപ്പ്

പാൽ‌ – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

മുട്ട – ഒന്ന്, നന്നായി അടിച്ചത്

ഉപ്പ് – ഒരു നുള്ള്

9. മുട്ടവെള്ള – ഒരു മുട്ടയുടേത്

റൊട്ടിപ്പൊടി – പാകത്തിന്

10. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റിയശേഷം മൂന്നാമത്തെ ചേരുവ േചർത്തിളക്കി പാകത്തിനുപ്പും ചേർ ത്തു ചെറുതീയിൽ അടച്ചുവച്ചു വേവിക്കുക.

∙ വെള്ളം മുഴുവൻ വറ്റിയശേഷം പച്ചക്കറികൾ പാനിന്റെ ഒരു അരികിലേക്കു മാറ്റി, നടുവിൽ െവണ്ണ ഒഴിച്ചു മൈദ േചർത്തു മെല്ലേ െമാരിയിച്ചെടുക്കുക. 

∙ ഇതിലേക്കു പാൽ ചേർത്തിളക്കി കുറുകുമ്പോൾ വഴറ്റിയ കൂട്ടു നടുവിലേക്കു തട്ടിയിട്ടു നന്നായി യോജിപ്പിച്ച് ഉപ്പും കുരുമുളകുപൊടിയും പാകത്തിനാക്കി വയ്ക്കണം.

∙ എട്ടാമത്തെ ചേരുവ യോജിപ്പിച്ചു നല്ല അയവിലുള്ള മാവു തയാറാക്കുക. ചൂടായ തവയിൽ മാവു കോരിയൊ ഴിച്ചു കനം കുറഞ്ഞ നേരിയ പാൻകേക്കുകൾ ചുെട്ടടുക്കുക.

∙ ഇതിന്റെ ഒരറ്റത്ത് ഫില്ലിങ് വച്ച് ഇരുവശവും അകത്തക്കു മടക്കി, നന്നായി അമർത്തി റോൾ െചയ്തെടുക്കണം.

∙ മൈദ അല്പം വെള്ളത്തിൽ കുഴച്ചതു കൊണ്ട് അറ്റം ഒ ട്ടിച്ചു മുട്ടവെള്ള അടിച്ചതില്‍ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തുകോരുക.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks