Saturday 13 June 2020 02:50 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

വെറും പുട്ടല്ല, ഇത് ഹെൽത്തി വെജിറ്റബിൾ പുട്ട്

Vegetable-puttu ഫോട്ടോ: അസീം കൊമാച്ചി

1. പുട്ടുപൊടി – രണ്ടു കപ്പ്

2. വെള്ളം, ഉപ്പ് – പാകത്തിന്

3. കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

മുരിങ്ങയില – ഒരു കപ്പ്

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – അഞ്ചു വലിയ സ്പൂൺ

4. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

പാകം െചയ്യുന്ന വിധം

∙ പുട്ടുപൊടിയിൽ പാകത്തിനുപ്പും വെള്ളവും ചേർത്തു നനച്ചു 10 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ ഇതിലേക്കു കാരറ്റ് ഗ്രേറ്റ് ചെയ്തത്, മുരിങ്ങയില, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി, മല്ലിയില എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചു വീണ്ടും പത്തു മിനിറ്റ് വയ്ക്കുക. ആവശ്യമെങ്കിൽ  വെള്ളം ചേർത്തു കൊടുക്കാം.

∙ പുട്ടുകുറ്റിയിൽ തേങ്ങയും പുട്ടു മിശ്രിതവും ഇടവിട്ടു നിരത്തി ആവിയിൽ വേവിച്ചു വാങ്ങുക.

Tags:
  • Pachakam