Tuesday 03 April 2018 04:41 PM IST : By സ്വന്തം ലേഖകൻ

മൈദയും മുട്ടയും എണ്ണയും വേണ്ട! വീട്ടില്‍ തയ്യാറാക്കാം ചോക്ലേറ്റ് കേക്ക്

cake

എല്ലാവര്‍ക്കും ചോക്ലേറ്റ് കേക്ക് ഇഷ്ടമാണ്. എല്ലാം ഹോംലി ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  വീട്ടില്‍ തന്നെ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി കഴിക്കാനും വിളമ്പാനുമൊക്കെയാണ് ഇഷ്ടം. എന്നാല്‍ വെജിറ്റേറിയന്‍സ് എപ്പോഴും കേക്കിലെ ചേരുവകളെ കുറിച്ചാണ് ആശങ്കപ്പെടുന്നത്. ഇനി അഥവാ മുട്ട പ്രശ്നമല്ലാത്തവര്‍ക്കു കൂടി മൈദയും എണ്ണയും നെയ്യുമെല്ലാം ആരോഗ്യം നശിപ്പിക്കുമല്ലോ എന്ന ടെന്‍ഷനും. സാധാരണ മുട്ടയും മൈദയും എണ്ണയും എല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന കേക്കില്‍ നിന്നു വ്യത്യസ്തമായി ഇതാ ഒരു കിടിലന്‍ റവ കേക്ക്. അതും ചോക്ലേറ്റ് സോഫ്റ്റ് കേക്ക്. തയ്യാറാക്കും വിധം നോക്കാം. വിഡിയോ ചുവടെ.


ചേരുവകള്‍

1.പാല്‍-1 cup
2.റവ-  1.½ cup
3. പഞ്ചസാര- 1 cup
4.ബേക്കിങ് സോഡ- 1 tsp
5.ബട്ടര്‍ clarified 1 ½tbs
6.തൈര്- 1 cup
7.കൊക്കോ പൗഡര്‍-  ⅓ cup