Friday 24 August 2018 03:08 PM IST

വെള്ളരിക്ക പച്ചടിയും ബീറ്റ്റൂട്ട് കിച്ചടിയും

Merly M. Eldho

Chief Sub Editor

pachadi-kichadi ഫോട്ടോ : സരുൺ മാത്യു

വെള്ളരിക്ക പച്ചടി

1.    വെള്ളരിക്ക – ഒരു ചെറുത്
2.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
    കടുക് – അര െചറിയ സ്പൂൺ
    ജീരകം – അര ചെറിയ സ്പൂൺ
    പച്ചമുളക് – ഒന്ന്
3. ഉപ്പ് – പാകത്തിന്
തൈര് – ഒരു കപ്പ്, ഉടച്ചത്
4. വെളിച്ചെണ്ണ             – രണ്ടു ചെറിയ സ്പൂൺ
5.  കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
    കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙    വെള്ളരിക്ക, തൊലിയും അരിയും കളഞ്ഞു ചെറിയ ക ഷണങ്ങളാക്കി പാകത്തിനുപ്പും വെള്ളവും ചേർത്തു വേ വിക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചതു ചേർത്തിളക്കി പച്ചമണം മാറുമ്പോ ൾ വാങ്ങി വയ്ക്കുക.
∙    ഇതിലേക്ക് ഉപ്പും തൈരും േചർത്തിളക്കുക.
∙    വെളിച്ചെണ്ണയിൽ അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കണം.

ബീറ്റ്റൂട്ട് കിച്ചടി

1.    ബീറ്റ്റൂട്ട് – ഒരു ചെറുത്, ഗ്രേറ്റ് ചെയ്തത്
    ചുവന്നുള്ളി – മൂന്ന്
    പച്ചമുളക് – രണ്ട്
    കറിവേപ്പില – രണ്ടു തണ്ട്
    ഉപ്പ് – പാകത്തിന്
2.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
    ഇഞ്ചി അരിഞ്ഞത് – അര ചെറിയ സ്പൂൺ
    വെളുത്തുള്ളി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ
    ജീരകം – ഒരു നുള്ള്
    കടുക് – ഒരു നുള്ള്
3.    കട്ടത്തൈര് – ഒരു കപ്പ്
4.    വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5.    കടുക് – അര ചെറിയ സ്പൂൺ
    വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്
    കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙    ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ചുവടുകട്ടിയുള്ള പാത്ര ത്തിലാക്കി അരക്കപ്പ് വെള്ളം ചേർത്തു വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
∙    രണ്ടാമത്തെ ചേരുവ അൽപം വെള്ളം തളിച്ചു മയത്തിൽ അ രച്ച്, വേവിച്ച ബീറ്റ്റൂട്ട് മിശ്രിതത്തിൽ ചേർത്തു നാലഞ്ചു മി നിറ്റ് ചെറുതീയിൽ വേവിക്കണം.
∙    അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം തൈര് ഉടച്ചതു ചേർത്തു മെല്ലെ ഇളക്കി യോജിപ്പിക്കണം.
∙    വെളിച്ചെണ്ണയിൽ അഞ്ചാമത്തെ ചേരു വ മൂപ്പിച്ചു കറിയിൽ ചേർക്കണം.

കടപ്പാട്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ലോറ എയർപോട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി, കൊച്ചി.