Wednesday 28 October 2020 12:01 PM IST : By Vanitha Pachakam

വെണ്ടയ്ക്ക മുട്ടയ്ക്കൊപ്പം കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇതാ റെസിപ്പി!

ven

വെണ്ടയ്ക്ക മുട്ടയ്ക്കൊപ്പം

1. വെണ്ടയ്ക്ക - 300 ഗ്രാം

2. സവാള - ഒന്ന്, അരിഞ്ഞത്

സാജീരകം - ഒരു നുള്ള്

പച്ചമുളക് - ഒന്ന്, അരിഞ്ഞത്

3. മുട്ട - മൂന്ന്

സവാള - ഒന്ന്, അരിഞ്ഞത്

പച്ചമുളക് - ഒന്ന്, അരിഞ്ഞത്

മല്ലിയില അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

തക്കാളി - ഒന്ന്, അരിഞ്ഞത്

ഇഞ്ചി - ഒരു ചെറിയ കഷണം, അരിഞ്ഞത്

4. എണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു രണ്ടാമത്തെ േചരുവ ചേർത്തു വഴറ്റുക.

∙ വെണ്ടയ്ക്ക വെന്ത ശേഷം ഇതിനു മുകളിലേക്ക് മൂന്നാമത്തെ േചരുവ േചർത്തടിച്ചത് ഒഴിച്ച് പാത്രം അടച്ചു വയ്ക്കുക.

∙ സെറ്റ് ആകുമ്പോൾ വാങ്ങി വിളമ്പാം.