വെണ്ടയ്ക്ക തേങ്ങാപ്പാൽ കറി
1.വെണ്ടയ്ക്ക – 300 ഗ്രാം
2.എണ്ണ – രണ്ടു വലിയ സ്പൂൺ
3.ചുവന്നുള്ളി – ഒരു കപ്പ്
4.വെളുത്തുള്ളി – നാല് അല്ലി
പച്ചമുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
5.തക്കാളി – മൂന്ന്
6.ഉപ്പ് – പാകത്തിന്
വെള്ളം – ഒരു കപ്പ്
7.എണ്ണ – രണ്ടു വലിയ സ്പൂൺ
8.ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
9.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
മീറ്റ് മസാല – ഒരു വലിയ സ്പൂൺ
10.തേങ്ങാപ്പാൽ – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി ഒരിഞ്ചു വലുപ്പത്തിൽ മുറിച്ചു വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റി നിറം മാറുമ്പോൾ നാലാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ആറാമത്തെ ചേരുവയും ചേർത്തു മൂടി വച്ചു വേവിക്കുക.
∙മറ്റൊരു പാനിൽ എണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കണം.
∙ഇതു കറിയിൽ ചേർത്തിളത്തി തിളയ്ക്കുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങാം.