Saturday 27 March 2021 10:47 AM IST : By Vanitha Pachakam

പ്രാതൽ രുചികരമാക്കാൻ തയാറാക്കാം വെർമിസെല്ലി ഉപ്പുമാവ്!

upma

വെർമിസെല്ലി ഉപ്പുമാവ്

1. വെർമിസെല്ലി - 20 ഗ്രാം

2. എണ്ണ - ഒരു വലിയ സ്പൂൺ

3. കായം - ഒരു നുള്ള്

കടുക് - കാൽ ചെറിയ സ്പൂൺ

4. കറിവേപ്പില അരിഞ്ഞത് - കുറച്ച്

ഇഞ്ചി അരിഞ്ഞത് - അര ചെറിയ സ്പൂൺ

പച്ചമുളക് - ഒന്നിന്റെ പകുതി അരിഞ്ഞത്

സവാള - ഒരു വലിയ സ്പൂൺ

5. ചെറുപയർ മുളപ്പിച്ചത് - ഒരു വലിയ സ്പൂൺ

6. വെള്ളം - രണ്ടു വലിയ സ്പൂൺ

7. മല്ലിയില അരിഞ്ഞത് - കുറച്ച്

നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മയംപുരട്ടിയ ചീനച്ചട്ടിയിൽ വെർമിസെല്ലി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു മാറ്റുക.

∙ എണ്ണ ചൂടാക്കി, കായവും കടുകും മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു മെല്ലേ വഴറ്റുക.

∙ ഇതിലേക്ക് ചെറുപയർ മുളപ്പിച്ചതു ചേർത്തിളക്കി, വെള്ളവും ചേർത്തു തിളപ്പിക്കുക.

∙ ഇതിനു മുകളിലേക്കു വറുത്ത വെർമിസെല്ലി വിതറി പാകത്തിനുപ്പും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ഏതാനും സെക്കൻഡ് അടച്ചു വയ്ക്കണം.

∙ ചൂടോടെ മല്ലിയിലയും നാരങ്ങാനീരും ചേർത്തു വിളമ്പാം.

Tags:
  • Vegetarian Recipes
  • Breakfast Recipes
  • Pachakam