Thursday 23 September 2021 11:18 AM IST : By സ്വന്തം ലേഖകൻ

വിനാഗിരി വീട്ടിലുണ്ടെങ്കിൽ അറിയാതെ പോകരുത് ഈ ഉപയോഗങ്ങൾ!!!

tips

വിനാഗിരി‌ ഉപയോഗമേറെ

∙ഇറച്ചി മൃദുവാകാൻ വിനാഗിരി പുരട്ടി ഒരുമണിക്കൂർ വച്ചശേഷം വേവിക്കുക.

∙മുട്ട പുഴുങ്ങുമ്പോൾ അൽപം വിനാഗിരി ചേർത്താൽ മുട്ടയുടെ തൊണ്ടു പൊട്ടിപ്പോകില്ല.

∙സവാള അരിഞ്ഞശേഷം കയ്യിലെ മണം കളയാൻ അൽപം വിനാഗിരി കൊണ്ടു കൈ ത‌ുടയ്ക്കുക.

∙ചായപ്പാത്രത്തിലെ കറ കളയാൻ വെള്ളത്തിൽ അൽപം വിനാഗിരി ചേർത്തു തിളപ്പിച്ചശേഷം പാത്രം കഴുകിയാൽ മതി.

∙നാലു കപ്പ് വെള്ളത്തിൽ അരക്കപ്പ് വിനാഗിരി ചേർത്തിളക്കിയതിൽ ഉരുളക്കിഴങ്ങ് അരിഞ്ഞത് ഇട്ടുവച്ചശേഷം വറുത്താൽ ഫ്രഞ്ച് ഫ്രൈസിനു നല്ല കരുകരുപ്പുണ്ടാകും.

∙ലഞ്ച്ബോക്സിലെ ദുർഗന്ധം കളയാൻ വിനാഗിരിയിൽ മുക്കിയ റൊട്ടിക്കഷണം ഇട്ട് ഒരു രാത്രി വയ്ക്കുക.

∙വെള്ളവും വിനാഗിരിയും തുല്യ അളവിലെടുത്തു യോജിപ്പിച്ചതു കൊണ്ടു തുടച്ചാൽ ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം മാറും.

∙പച്ചക്കറികൾ മല്ലിയില പുതിനയില എന്നിവ വാടിപ്പോയെങ്കിൽ നല്ല തണുത്ത വെള്ളത്തിൽ വിനാഗിരി ചേർത്തിളക്കി അതിൽ അര മണിക്കൂർ മുക്കി വയ്ക്കുക.

Tags:
  • Pachakam